Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഹാറിൽ ഉപയോഗിച്ച വാഹനങ്ങൾ സൂക്ഷിച്ചിരുന്ന വെയർഹൗസിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്
text_fieldsbookmark_border
മസ്‌കത്ത്: സുഹാറിൽ ഉപയോഗിച്ച വാഹനങ്ങൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. അൽ ഊഹി ഇൻഡസ്ട്രിയൽ മേഖലയിലാണ് അപകടമുണ്ടായത്. സി.ഡി.എ.എ അഗ്നിശമന സേനാംഗങ്ങൾ ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി.
വടക്കൻ ബാത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് യൂണിറ്റിലെ അഗ്‌നിശമന സേനാംഗങ്ങളാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

