സുഹാറില്‍ തീപിടിത്തം; താമസക്കാരെ രക്ഷപ്പെടുത്തി
text_fieldsമസ്കത്ത്: വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുഹാര്‍ വിലായത്തില്‍ താമസകെട്ടിടത്തില്‍ തീപിടിത്തം. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി (സി.ഡി.എ.എ) അഗ്നിശമന സേനാംഗങ്ങൾ എത്തി അതിവേഗം തീ നിയന്ത്രണവിധേയമാക്കി.
സംഭവ സമയം കെട്ടിടത്തിലുണ്ടായിരുന്ന ആറുപേരെയും ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. രക്ഷപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണ്. താമസ കെട്ടിടങ്ങല്ലും മറ്റും തീപിടിത്തങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിന് അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

