Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2026 12:41 PM IST Updated On
date_range 7 Aug 2026 12:41 PM ISTറീസൈക്ലിങ് ഗോഡൗണുകളിൽ തീപിടിത്തം
text_fieldsbookmark_border
camera_alt
വടക്കൻ ബാത്തിന ഗവർണറേറ്റിൽ റീസൈക്ലിംഗ് ഗോഡൗണിലുണ്ടായ തീപിടിത്തം അണക്കാനുള്ള സി.ഡി.എ.എ ടീമംഗത്തിന്റെ ശ്രമം
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ പ്ലാസ്റ്റിക്, തടി എന്നിവ റീസൈക്ലിംഗ് ചെയ്യുന്ന രണ്ട് ഗോഡൗണുകളിൽ വൻ തീപിടിത്തം. സംഭവമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഘം തീ നിയന്ത്രണവിധേയമാക്കി. സി.ഡി.എ.എയുടെ സമയോചിത ഇടപെടൽ മൂലം തീ സമീപപ്രദേശങ്ങളിലേക്ക് പടരുന്നത് തടയാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

