ഗാല ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിൽ തീപിടിത്തം
text_fieldsഗാല ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിൽ തീപിടിച്ചപ്പോൾ
മസ്കത്ത്: ബൗഷർ വിലായത്തിലെ ഗാല ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയുടെ വെയർഹൗസിൽ തീപിടിച്ചു. ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസമാണ് സംഭവം. മസ്കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ (സി.ഡി.എ.എ) അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. റിപ്പോർട്ട് ലഭിച്ചയുടൻ സ്ഥലത്തെത്തിയ അഗ്നിശമസോനാംഗങ്ങളുടെ സമയോജിത ഇപ്പെടൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനം തീ മറ്റിടങ്ങളലേക്ക് പടരുന്നത് തടയാനുമായി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ ചട്ടങ്ങളും ആവശ്യകതകളും കർശനമായി പാലിക്കണമെന്ന് സ്ഥാപനങ്ങളോടും കമ്പനികളോടും സി.ഡി.എ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

