Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസീറ തുറമുഖത്ത് തീപിടിത്തം; നിയന്ത്രണവിധേയമാക്കി റാഫോ

text_fields
bookmark_border
മസീറ തുറമുഖത്ത് തീപിടിത്തം; നിയന്ത്രണവിധേയമാക്കി റാഫോ
cancel

മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ മസീറ തുറമുഖത്ത് മത്സ്യബന്ധന ബോട്ടുകളുടെ അവശിഷ്ടങ്ങൾക്ക് തീപിടിച്ച് അപകടം. മസീറ എയർബേസിലെ റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ (റാഫോ) ഫയർ ഫൈറ്റിംഗ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തിങ്കളാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

പൗരന്മാരുടെയും താമസക്കാരുടെയും പൊതുമുതലിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സുൽത്താന്റെ സായുധ സേനയും പ്രതിരോധ മന്ത്രാലയത്തിലെ മറ്റ് വകുപ്പുകളും മറ്റ് സർക്കാർ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന സംയോജിത പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ അടിയന്തര ഇടപെടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire breaks out at Masirah port Rafo brought under control
Next Story