Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാല തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കിലെ തീപിടുത്തം: സമീപവാസികൾക്കായി ജാഗ്രതാ നിർദേശം

text_fields
bookmark_border
വായുനിലവാരം സുരക്ഷിതമെന്ന് പരിസ്ഥിതി അതോറിറ്റി
സലാല തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കിലെ തീപിടുത്തം: സമീപവാസികൾക്കായി ജാഗ്രതാ നിർദേശം
cancel

മസ്കത്ത്: ഡ്രോൺ ആക്രമണത്തിൽ സലാല തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കിലുണ്ടായ തീപിടുത്തത്തെ തുടർന്ന് മേഖലയിൽ താമസിക്കുന്നവർക്കായി വ്യാഴാഴ്ച ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഒമാൻ പരിസ്ഥിതി തോറിറ്റി.

സംഭവം നടന്ന സ്ഥലത്തിന് സമീപം താമസിക്കുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കുക, വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ആവശ്യമെങ്കിൽ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറുക തുടങ്ങിയ നിർദേശങ്ങളാണ് അതോറിറ്റി പുറപ്പെടുവിച്ചത്.

സലാല തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കിലുണ്ടായ തീപിടുത്തം അന്തരീക്ഷത്തിലുണ്ടാക്കിയ മാറ്റം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. നിലവിൽ സലാലയിലെ വായുനിലവാരം സുരക്ഷിതമായ അളവിലാണ്.

വായുനിലവാരത്തിലെ മാറ്റങ്ങൾ തത്സമയം അറിയാൻ താഖി (Taqi) എന്ന എൻവയോൺമെന്റൽ മോണിറ്ററിങ് ആപ്പ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ വിശദീകരണങ്ങൾ നൽകുമെന്നും പരിസ്ഥിതി അതോറിറ്റി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire at Fuel Storage Tank at Salalah Port: Safety Advisory Issued for Nearby Residents
Next Story