Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫി​ൻ​ഫി​ഷ്​ കൃ​ഷി...

ഫി​ൻ​ഫി​ഷ്​ കൃ​ഷി പ​ദ്ധ​തി​: വി​ള​വെ​ടു​പ്പ്​ ആ​രം​ഭി​ച്ചു

text_fields
bookmark_border
ഫി​ൻ​ഫി​ഷ്​ കൃ​ഷി പ​ദ്ധ​തി​: വി​ള​വെ​ടു​പ്പ്​ ആ​രം​ഭി​ച്ചു
cancel
camera_alt

ഫി​ൻ​ഫി​ഷ്​ കൃ​ഷി പ​ദ്ധ​തി​യി​ൽ വി​ള​വെ​ടു​പ്പ്​ ആ​രം​ഭി​ച്ച​പ്പോ​ൾ 

മ​സ്​​ക​ത്ത്​: മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ഫി​ൻ​ഫി​ഷ്​ കൃ​ഷി പ​ദ്ധ​തി​യി​ൽ വി​ള​വെ​ടു​പ്പ്​ ആ​രം​ഭി​ച്ചു. പ്രാ​ദേ​ശി​ക​മാ​യി കൊ​ഫ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന മീ​നാ​ണ്​ പ​ദ്ധ​തി​യി​ൽ വി​ള​വെ​ടു​ക്കു​ന്ന​ത്.​ ഒ​മാ​ൻ കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്ത​പ്പെ​ട്ട പ​ദ്ധ​തി​യാ​ണി​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​ക്വാ​ക​ൾ​ച​ർ പ​ദ്ധ​തി​യാ​ണി​ത്. കൃ​ഷി​രീ​തി​ക്ക്​ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും മ​ത്സ്യ​കൃ​ഷി​യി​ൽ പു​തി​യ രീ​തി കൊ​ണ്ടു​വ​രാ​ൻ ഇ​തി​ലൂ​ടെ സാ​ധ്യ​മാ​യ​താ​യും പ്ര​ദേ​ശ​ത്തി​െൻറ സാ​മ്പ​ത്തി​ക​രം​ഗ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കാ​ൻ പ​ദ്ധ​തി​ക്ക്​ സാ​ധ്യ​മാ​യ​താ​യും മു​സ​ന്ദം ഗ​വ​ർ​ണ​റും മ​ന്ത്രി​യു​മാ​യ സ​യ്യി​ദ്​ ഇ​ബ്രാ​ഹീം ബി​ൻ സൈ​ദ്​ അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു.

പൈ​ല​റ്റ്​ പ്രോ​ജ​ക്​​ടി​െൻറ വി​ള​വെ​ടു​പ്പാ​ണ്​ ആ​രം​ഭി​ച്ച​തെ​ന്നും ഭാ​വി​യി​ൽ കൂ​ടു​ത​ൽ സ​മാ​ന​പ​ദ്ധ​തി​ക​ൾ​ക്കു​ള്ള അ​ടി​ത്ത​റ​യാ​ണ്​ ഇ​തി​ലൂ​ടെ രൂ​പ​പ്പെ​ട്ട​തെ​ന്നും കൃ​ഷി-​ഫി​ഷ​റീ​സ്​ ഗ​വേ​ഷ​ണ​കേ​ന്ദ്രം ഡ​യ​റ​ക്​​ട​റും പ​ദ്ധ​തി​യു​ടെ മേ​ധാ​വി​യു​മാ​യ എ​ൻ​ജി​നീ​യ​ർ ജാ​സിം ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഷു​ഹി പ​റ​ഞ്ഞു. വ​ള​രെ കു​റ​ച്ച്​ സ​മ​യ​ത്തി​നു​ള്ളി​ൽ മി​ക​ച്ച വി​ള​വ്​ ല​ഭി​ക്കാ​ൻ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധ്യ​മാ​യ​താ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ആ​കെ 50 ട​ൺ മ​ത്സ്യ​മാ​ണ്​ ഇ​തി​ലൂ​ടെ ല​ഭി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Finn Fish Farming
Next Story