Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസാ​മ്പ​ത്തി​കബ​ന്ധം...

സാ​മ്പ​ത്തി​കബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നും യു.​എ​സും

text_fields
bookmark_border
Financial relationship
cancel
camera_alt

ഒ​മാ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ് യു.​എ​സ് അ​ധി​കൃ​ത​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​സ​ക​ത്ത്: സാ​മ്പ​ത്തി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ഒ​മാ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ് യു.​എ​സ് സ​ന്ദ​ർ​ശ​ന​ത്തി​ൽ. വാ​ഷി​ങ്ട​ണ്ണി​ലെ​ത്തി​യ മ​ന്ത്രി, സാ​മ്പ​ത്തി​ക വ​ള​ർ​ച്ച, ഊ​ർ​ജം, പ​രി​സ്ഥി​തി എ​ന്നി​വ​യു​ടെ യു.​എ​സ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ജോ​സ് ഡ​ബ്ല്യു ഫെ​ർ​ണാ​ണ്ട​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ശു​ദ്ധ​മാ​യ ഊ​ർ​ജം, ധാ​തു​ക്ക​ൾ, ബ​ഹി​രാ​കാ​ശം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ വ്യാ​പാ​രം, നി​ക്ഷേ​പം, സ​ഹ​ക​ര​ണം എ​ന്നി​വ​ക്കു​ള്ള സാ​ധ്യ​ത​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

മ​ന്ത്രി ഖാ​ഇ​സ് അ​ൽ യൂ​സു​ഫു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന് അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഇ​റ​ക്കു​മ​തി, ക​യ​റ്റു​മ​തി, നി​ക്ഷേ​പം എ​ന്നി​വ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ കൂ​ടു​ത​ൽ ജോ​ലി​ക​ൾ ചെ​യ്യാ​നു​ണ്ട്. കൂ​ടാ​തെ ശു​ദ്ധ​മാ​യ ഊ​ർ​ജം, ധാ​തു​ക്ക​ൾ, ബ​ഹി​രാ​കാ​ശം, മ​റ്റു പ്ര​ധാ​ന മേ​ഖ​ല​ക​ൾ എ​ന്നി​വ​യി​ലെ ശ്ര​മ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ നാ​ല് സ്റ്റേ​റ്റു​ക​ൾ അ​ൽ യൂ​സ​ഫ് സ​ന്ദ​ർ​ശി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsFinancial relationship
News Summary - Financial relationship between Oman- India
Next Story