Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസാ​മ്പ​ത്തി​ക...

സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ: റെ​യ്സു​ത്ത് സി​മ​ന്‍റ് ക​മ്പ​നി​യു​ടെ മു​ൻ സി.​ഇ.​ഒ അ​ട​ക്കം കു​റ്റ​ക്കാ​ർ

text_fields
bookmark_border
സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ: റെ​യ്സു​ത്ത് സി​മ​ന്‍റ് ക​മ്പ​നി​യു​ടെ മു​ൻ സി.​ഇ.​ഒ അ​ട​ക്കം കു​റ്റ​ക്കാ​ർ
cancel
camera_alt

റെ​യ്സു​ത്ത് സി​മ​ന്‍റ് ക​മ്പ​നി

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ സി​മ​ന്റ് ഉ​ത്പാ​ദ​ക​രാ​യ റെ​യ്സു​ത്ത് ക​മ്പ​നി​യു​ടെ മു​ൻ.​സി.​ഇ. അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 50 ദ​ശ​ല​ക്ഷം റി​യാ​ൽ പി​ഴ. പ​ബ്ലി​ക് ട്രേ​ഡ് ക​മ്പ​നി​യാ​യ റെ​യ്സു​ത്ത് സി​മ​ന്റി​ന്റെ മു​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ നി​ര​വ​ധി കു​റ്റ​ങ്ങ​ൾ കൃ​ത്യ​ങ്ങ​ൾ തെ​ളി​യി​ക്ക​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ധി.

ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 16ന് ​ഫ​യ​ർ ചെ​യ്ത കേ​സി​ന്‍റെ വി​ധി​യാ​ണ് ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ച്ച​ത്. ക​മ്പ​നി​യു​ടെ മു​ൻ സി.​ഇ.​ഒ, എ​ക്സി​ക്യൂ​ട്ടി​വ് മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ​വ​ർ 2018 മു​ത​ൽ 2022 വ​രെ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

മ​സ്ക​ത്ത് അ​പ്പീ​ൽ കോ​ർ​ട്ടി​ന്‍റെ ക്രി​മി​ന​ൽ വി​ഭാ​ഗ​മാ​ണ് വി​വി​ധ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 50,140,416 റി​യാ​ൽ റെ​യ്സു​ത്ത് സി​മ​ന്‍റ് ക​മ്പ​നി​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം. കോ​ട​തി വി​ധി ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് റെ​യ്സു​ത്ത് സി​മ​ന്‍റ് ക​മ്പ​നി​യു​ടെ ഓ​ഹ​രി ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

റെ​യ്സു​ത്ത് സി​മ​ന്‍റ് ക​മ്പ​നി മു​ൻ മേ​ധാ​വി​ക​ൾ​​െ​ക്ക​തി​രെ​യു​ള്ള കോ​ട​തി​വി​ധി ഒ​മാ​നി​ലെ ക​മ്പ​നി​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ വ​ഴി​ത്തി​രി​വാ​യി​രി​ക്കും. ഇ​ത് ഭാ​വി​യി​ൽ കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ളു​ടെ ഇ​ട​പാ​ടു​ക​ൾ ക​ണി​ശ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​ന്റെ ആ​വ​ശ്യ​ക​ത​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. റെ​യ്സു​ത്ത് സി​മ​ന്‍റ് ക​മ്പ​നി​യു​ടെ സു​താ​ര്യ​ത ഉ​റ​പ്പു വ​രു​ത്താ​നും കോ​ട​തി വി​ധി സ​ഹാ​യ​ക​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial Offenses
News Summary - Financial Offenses: Raisuth Cement Ex-CEO Takum criminals
Next Story