സാമ്പത്തിക കമ്മിറ്റി ആദ്യ യോഗം ചേർന്നു
text_fieldsമസ്കത്ത്: കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക മേഖലയുടെ ഉണർവിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനായി സുൽത്താെൻറ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നു. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. മഹാമാരിയെ തുടർന്നുള്ള സാഹചര്യങ്ങളോട് സഹവർത്തിത്വം പുലർത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ യോഗം അവലോകനം ചെയ്തു. സാമ്പത്തിക സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഒപ്പം കോവിഡിെൻറ പ്രത്യാഘാതങ്ങൾ കുറക്കുന്നതിനും സാമ്പത്തിക മേഖല എത്രയും വേഗം പൂർവസ്ഥിതിയിൽ ആക്കുന്നതിനും അനുയോജ്യമായ സംവിധാനങ്ങൾക്ക് കമ്മിറ്റി രൂപം നൽകും.
കോവിഡ് നിയന്ത്രണ നടപടികൾ കൈകൊള്ളുന്നതിനായുള്ള സുപ്രീം കമ്മിറ്റിയുടെ ഉപ വിഭാഗമായാണ് ഇൗ കമ്മിറ്റിയും പ്രവർത്തിക്കുക.
ധനകാര്യ മന്ത്രി ദാർവിഷ് അൽ ബലൂഷി, ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ സഇൗദി, ഗതാഗത മന്ത്രി ഡോ. അഹമ്മദ് അൽ ഫുതൈസി, റേഡിയോ ആൻഡ് ടെലിവിഷൻ പൊതുഅതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല അൽ ഹറാസി, വ്യവസായ-വാണിജ്യ മന്ത്രി ഡോ. അലി അൽ സുനൈദി എന്നിവരും യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
