Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമ്പത്തിക ക്ലെയിമുകൾ നവംബർ 30നകം സമർപ്പിക്കണം;അറിയിപ്പുമായി ഒമാൻ മന്ത്രാലയം

text_fields
bookmark_border
സാമ്പത്തിക ക്ലെയിമുകൾ  നവംബർ 30നകം സമർപ്പിക്കണം;അറിയിപ്പുമായി ഒമാൻ മന്ത്രാലയം
cancel

മസ്‌കത്ത്: 2026 സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്ലെയിമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആയി നിശ്ചയിച്ച് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. മന്ത്രാലയവുമായി ഇടപാടുകളുള്ള കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ നിശ്ചിത സമയത്തിനകം ക്ലെയിമുകൾ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇതുസംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ 21/2026 നമ്പർ അറിയിപ്പിലാണ് സമയപരിധി വ്യക്തമാക്കിയത്. സാമ്പത്തിക കാര്യ വകുപ്പിലാണ് ക്ലെയിമുകൾ സമർപ്പിക്കേണ്ടത്.

30ന് ശേഷം ലഭിക്കുന്ന ക്ലെയിമുകൾ തീർപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസത്തിന് മന്ത്രാലയം ഉത്തരവാദിയായിരിക്കില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക വർഷം അവസാനിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ടവർ നടപടികൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Financial claims must be submitted by November 30; announcement by the Oman Ministry
Next Story