Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉ​ഭ​യ​ക​ക്ഷി...

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്റെ അ​മ്പ​താം വാ​ർ​ഷി​കം; സ്മ​ര​ണി​ക സ്റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്റെ അ​മ്പ​താം വാ​ർ​ഷി​കം; സ്മ​ര​ണി​ക സ്റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി
cancel

മ​സ്ക​ത്ത്​: ഒ​മാ​ൻ-​സി​സ്റ്റ​ർ​ല​ൻ​ഡ്​ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്റെ അ​മ്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി ഒ​മാ​ൻ പോ​സ്റ്റ് ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി. അ​ൽ ബു​സ്താ​ൻ പാ​ല​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന അ​നാ​ച്ഛാ​ദ​ന ച​ട​ങ്ങി​ൽ സ്വി​​സ്റ്റ​ർ​ല​ൻ​ഡ്​ പ്ര​സി​ഡ​ന്‍റ്​ ഡോ.​അ​ലൈ​ൻ ബെ​ർ​സെ​റ്റ്​ പ​​ങ്കെ​ടു​ത്തു.

സം​യു​ക്ത സ്റ്റാ​മ്പി​ൽ ബ​ഹ്‌​ല വി​ലാ​യ​ത്തി​ലെ ച​രി​ത്ര​പ​ര​മാ​യ ജി​ബ്രീ​ൻ കോ​ട്ട, സ്വി​സ് ന​ഗ​ര​മാ​യ നി​ക്ലാ​സി​ലെ ‘വാ​ൾ​ഡി​ഗ്’ കോ​ട്ട എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ഒ​മാ​നും സ്വി​സ്റ്റ​ർ​ല​ൻ​ഡും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ളു​ടെ ച​രി​ത്രം ആ​രം​ഭി​ക്കു​ന്ന​ത് 1973 മു​ത​ലാ​ണ്. അ​തി​നു​ശേ​ഷം സ​മാ​ധാ​നം, സു​ര​ക്ഷ, സാ​മ്പ​ത്തി​ക വി​ക​സ​നം എ​ന്നീ ത​ത്ത്വ​ങ്ങ​ളി​ലൂ​ന്നി ര​ണ്ട് സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ടു​ത്ത ബ​ന്ധം തു​ട​രു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SwitzerlandStampOmanBilateral Relations
News Summary - Fiftieth-anniversary-of-bilateral-relations-commemorative-stamp-was-released
Next Story