അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ: രണ്ടാം ഘട്ടം ഞായറാഴ്ച തുടങ്ങും
text_fieldsമസ്കത്ത്: ദേശീയ അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിനിെൻറ രണ്ടാംഘട്ടത്തിന് ഞായറാഴ്ച തുടക്കമാകും. അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയെ പ്രതിരോധിക്കുന്ന എം.എം.ആർ വാക്സിനേഷന് 20നും 35നുമിടയിൽ പ്രായമുള്ള സ്വദേശികളും വിദേശികളുമാണ് വിധേയരാകേണ്ടത്. ആരോഗ്യമന്ത്രാലയത്തിെൻറയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തിൽ ഇൗ മാസം 16 വരെയാണ് രണ്ടാംഘട്ട കുത്തിവെപ്പ് നടക്കുക. മേയ് 14 മുതൽ ദോഫാറിലും അൽവുസ്ത ഗവർണറേറ്റുകളിലുമാണ് ആദ്യഘട്ടം നടന്നത്. മറ്റു മുഴുവൻ ഗവർണേററ്റുകളെയും ഉൾപ്പെടുത്തിയുള്ളതാണ് രണ്ടാംഘട്ടമെന്നും അതിൽ എല്ലാവരും കുത്തിവെപ്പിന് വിധേയരാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിലെ അൽഖുവൈർ ഹെൽത്ത് സെൻററിലാണ് രണ്ടാംഘട്ടത്തിെൻറ ഒൗദ്യോഗിക ഉദ്ഘാടനം നടക്കുക. ആരോഗ്യമന്ത്രി ഡോ. അഹ്മദ് മുഹമ്മദ് അൽസഇൗദിയുടെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടിയിൽ മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ഹിലാൽ അൽബുസൈദി ഉദ്ഘാടനം നിർവഹിക്കും. മറ്റ് ഗവർണറേറ്റുകളിൽ അതത് ഗവർണർമാരുടെ രക്ഷാകർതൃത്വത്തിലും മന്ത്രാലയം അണ്ടർ സെക്രട്ടറിമാരുടെ സാന്നിധ്യത്തിലും അന്നേ ദിവസം ഉദ്ഘാടനം നടക്കും.
ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങൾ, ദിവാൻ ഒാഫ് റോയൽ കോർട്ട്, സുൽത്താൻ ഖാബൂസ് ആശുപത്രി തുടങ്ങിയവക്ക് പുറമെ നിരവധി സ്വകാര്യ ആശുപത്രികളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. പദ്ധതിയിൽ ജനപങ്കാളിത്തം വർധിപ്പിക്കുക ലക്ഷ്യമിട്ട് വ്യാപക ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾക്ക് പുറമെ ടെലികോം ഒാപറേറ്റർമാറുമായി എസ്.എം.എസിലൂടെയും മറ്റും പരമാവധി ആളുകളെ കുത്തിവെപ്പിെൻറ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
