ഫിയസ്റ്റ ഡി ഫുട്ബാള്‍ സീസണ് 3: സയനോ എഫ്.സി സീബ് ജേതാക്കള്‍
text_fieldsഡൈനാമോസ് എഫ്.സി നടത്തിയ ഫിയസ്റ്റ ഡി ഫുട്ബാള്‍
സീസൺ മൂന്നിൽ ജേതാക്കളായ സയനോ എഫ്.സി സീബ്
മസ്കത്ത്: ഡൈനാമോസ് എഫ്.സി നടത്തിയ ഫിയസ്റ്റ ഡി ഫുട്ബാള്‍ സീസൺ മൂന്നിൽ സയനോ എഫ്.സി സീബ് ജേതാക്കളായി. കലാശ പോരാട്ടത്തില്‍ ടോപ് ടെന്‍ ബര്കക്കെതിരെ മുഴുവന്‍ സമയത്തും സമനില ആയതിനെ തുടര്‍ന്ന് പെനാൽറ്റിയിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. മസ്കത്ത് ഹാമ്മേഴ്സ് മൂന്നാം സ്ഥാനവും ബ്ലാക് യുനൈറ്റഡ് നാലാം സ്ഥാനവും കരസ്ഥമാക്കി. ഒമാനിലെ പ്രമുഖ 16 ടീമുകളെ നാല് ഗ്രൂപ്പുകളാക്കി തരം തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
ടോപ് ടെന്‍ ബര്‍കയുടെ ഇജാസിനെ മികച്ച കളിക്കാരനായും ശിഹാബ് ടോപ് സ്കോററായും സയനോ എഫ്.സിയുടെ കുക്കുവിനെ മികച്ച പ്രതിരോധ താരമായും വിപിനെ മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുത്തു. ടൂര്‍ണമെന്റില്‍ സഹകരിച്ച സ്പോൺസര്‍മാര്‍ക്കും പങ്കെടുത്ത ടീമിലെ കളിക്കാര്‍ക്കും മാനേജ്മെന്റുകള്‍ക്കും ഡൈനാമോസ് എഫ്.സി ഫിയസ്റ്റ ഡി ഫുട്ബാള്‍ ടൂര്‍ണമെന്റ് കമ്മിറ്റി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

