Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ലി​ന്​ ഇ​ന്ന്​ തി​ര​ശീ​ല വീ​ഴും

text_fields
bookmark_border
മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ലി​ന്​ ഇ​ന്ന്​ തി​ര​ശീ​ല വീ​ഴും
cancel

മ​സ്​​ക​ത്ത്​: ന​ഗ​ര​ത്തി​​​െൻറ ആ​ഘോ​ഷ​ത്തി​ന്​ ഇ​ന്ന്​ തി​ര​ശ്ശീ​ല വീ​ഴും. അ​മി​റാ​ത്തി​ലും ന​സീം ഗാ​ർ ​ഡ​നി​ലു​മാ​യു​ള്ള മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ലി​​​െൻറ പ്ര​ധാ​ന​വേ​ദി​ക​ളി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ ക​ളു​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ എ​ത്തി​യ​ത്. മൂ​ന്നാ​ഴ്​​ച കാ​ല​യ​ള​വി​ൽ ഏ​ഴു​ല​ക്ഷം പേ​ർ ഫെ​സ ്​​റ്റി​വ​ൽ വേ​ദി​ക​ൾ സ​ന്ദ​ർ​ശി​ച്ച​താ​യാ​ണ്​ ക​ണ​ക്ക്.

‘ഒ​ത്തൊ​രു​മ​യും സ​ന്തോ​ഷ​വും’ എ​ന്ന ത​ല​ക ്കെ​ട്ടി​ലു​ള്ള ഇൗ​വ​ർ​ഷ​ത്തെ ഫെ​സ്​​റ്റി​വ​ലി​ന്​ ജ​നു​വ​രി പ​ത്തി​നാ​ണ്​ തു​ട​ക്ക​മാ​യ​ത്. ഒ​മാ​​​െൻറ പ ാ​ര​മ്പ​ര്യ​വും സം​സ്​​കാ​ര​വും പു​തു​ത​ല​മു​റ​ക്ക്​ പ​ക​രു​ന്ന പൈ​തൃ​ക​ഗ്രാ​മം, വാ​ണി​ജ്യ​മേ​ള, അ​മ്യൂ​സ്​​മ​​െൻറ്​ പാ​ർ​ക്ക്, ഗെ​യിം​സ്, പ​ര​മ്പ​രാ​ഗ​ത നൃ​ത്ത-​സം​ഗീ​ത പ​രി​പാ​ടി​ക​ൾ, കൗ​ര​കൗ​ശ​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ലൈ​വ്​ നി​ർ​മാ​ണം, പ്ര​ദ​ർ​ശ​നം, വി​േ​ൻ​റ​ജ്​ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, ഒാ​പ്പ​ൺ സി​നി​മ എ​ന്നി​ങ്ങ​നെ നി​ര​വ​ധി കാ​ഴ്​​ച​ക​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു ഇൗ ​വ​ർ​ഷ​ത്തെ ഫെ​സ്​​റ്റി​വ​ൽ ന​ഗ​രി​ക​ൾ. അ​മി​റാ​ത്തി​ലെ പൈ​തൃ​ക​ഗ്രാ​മ​ത്തി​ൽ ഒ​രു​ക്കി​യ ‘ഒാ​രോ ദി​വ​സ​വും ഒ​രു വി​ലാ​യ​ത്ത്​’ എ​ന്ന പ്ര​ദ​ർ​ശ​ന​വും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. വി​വി​ധ വി​ലാ​യ​ത്തു​ക​ളു​ടെ ച​രി​ത്രം, വ​സ്​​ത്ര​ധാ​ര​ണ രീ​തി​ക​ൾ, സം​സ്​​കാ​രം, പാ​ര​മ്പ​ര്യം എ​ന്നി​വ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​യി​രു​ന്നു ഇ​ത്. അ​മി​റാ​ത്തി​ലും ന​സീം ഗാ​ർ​ഡ​നി​ലും വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി അ​ര​ങ്ങേ​റി​യ പ​ര​മ്പ​രാ​ഗ​ത നൃ​ത്ത, സം​ഗീ​ത പ​രി​പാ​ടി​ക​ളും കാ​ണി​ക​ളു​ടെ മ​നം ക​വ​രു​ന്ന​താ​യി​രു​ന്നു.

പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന​ന​ട​ത്തു​ന്ന കൗ​ണ്ട​റു​ക​ളി​ലും തി​ര​ക്കേ​റെ​യാ​യി​രു​ന്നു. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക്​ അ​പ്പ​പ്പോ​ൾ ത​യാ​റാ​ക്കി ന​ൽ​കു​ക​യാ​ണ്​ ചെ​യ്​​തി​രു​ന്ന​ത്. ലോ​ക​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രും അ​ഭ്യാ​സി​ക​ളും വി​വി​ധ​വേ​ദി​ക​ളി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ച്ച ‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’ സാം​സ്​​കാ​രി​കോ​ത്സ​വ​മാ​യി​രു​ന്നു പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ൽ ഒ​ന്ന്.

ജ​നു​വ​രി 25ന്​ ​ഖു​റം​ആം​ഫി തി​യ​റ്റ​റി​ൽ നി​റ​ഞ്ഞ സ​ദ​സ്സി​ലാ​യി​രു​ന്നു പ​രി​പാ​ടി. ദി​വ​സ​വും രാ​ത്രി എ​ട്ടി​ന്​ പ​തി​വു​പോ​ലെ ര​ണ്ട്​ വേ​ദി​ക​ളി​ലു​മാ​യി ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​ങ്ങ​ളു​മു​​ണ്ടാ​യി​രു​ന്നു. ആ​ർ.​ഒ.​പി, സി​വി​ൽ ഡി​ഫ​ൻ​സ്​ തു​ട​ങ്ങി സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ളു​ടെ സ്​​റ്റാ​ളു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ആ​ർ.​ഒ.​പി സ്​​റ്റാ​ളി​ലെ മ​യ​ക്കു​മ​രു​ന്ന്​ ബോ​ധ​വ​ത്​​ക​ര​ണ പ്ര​ദ​ർ​ശ​ന​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഒ​മാ​ൻ ഒാ​േ​ട്ടാ​മൊ​ബൈ​ൽ സൊ​സൈ​റ്റി​യി​ൽ ഡ്രി​ഫ്​​റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്​​ച പ​ര​മ്പ​രാ​ഗ​ത കു​തി​ര​യോ​ട്ട മ​ത്സ​ര​വും ന​ട​ന്നു.

ഫെ​സ്​​റ്റി​വ​ലി​​​െൻറ ആ​ദ്യ മൂ​ന്നാ​ഴ്​​ച​ക്കാ​ലം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്​​ഥ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ത​ണു​പ്പേ​റി​യ​തോ​ടെ സ​ന്ദ​ർ​ശ​ക​രി​ൽ കു​റ​വു​ണ്ടാ​യി. ഫെ​ബ്രു​വ​രി മൂ​ന്നി​ന്​ പെ​യ്​​ത ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന്​ മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ൽ വേ​ദി​ക​ൾ തി​ങ്ക​ളാ​ഴ്​​ച അ​ട​ച്ചി​ട്ടി​രു​ന്നു.

ഫെ​സ്​​റ്റി​വ​ലി​​​െൻറ ഭാ​ഗ​മാ​യി ഇ​നി ടൂ​ർ ഒാ​ഫ്​ ഒ​മാ​ൻ സൈ​ക്കി​ളോ​ട്ട മ​ത്സ​ര​മാ​ണ്​ ബാ​ക്കി​യു​ള്ള​ത്. ഇ​ത്​ ഇൗ ​മാ​സം 16 മു​ത​ൽ 21വ​രെ ന​ട​ക്കും. ലോ​ക​പ്ര​ശ​സ്​​ത സൈ​ക്കി​ളോ​ട്ട മ​ത്സ​ര​താ​ര​ങ്ങ​ൾ ടൂ​ർ ഒാ​ഫ്​ ഒ​മാ​നി​ൽ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanfestgulf newsmalayalam news
News Summary - fest-oman-gulf news
Next Story