അഡ്വ. നജ്മ തബ്ഷീറക്ക് സ്വീകരണം നൽകി
text_fieldsയൂത്ത് ലീഗ് ദേശീയ സെക്രട്ടറിയും ആക്റ്റിവിസ്റ്റുമായ അഡ്വ. നജ്മ തബ്ഷീറക്ക് ഐ.എം.ഐ സലാല വനിത വിഭാഗം സ്വീകരണം നൽകിയപ്പോൾ
സലാല:ഹൃസ്വ സന്ദർശനത്തിനായി സലാലയിലെത്തിയ യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയും ആക്റ്റിവിസ്റ്റുമായ അഡ്വ.നജ്മ തബ്ഷീറക്ക് ഐ.എം.ഐ സലാല വനിത വിഭാഗം സ്വീകരണം നൽകി.
ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് റജീന അധ്യക്ഷത വഹിച്ചു. മക്കളെ മൂല്യബോധമുവള്ളവരായി വളർത്താൻ ശ്രമിക്കണമെന്ന് അഡ്വ. നജ്മ തബ്ഷീറ പറഞ്ഞു .
കാലത്തെ അറിഞ്ഞ് മക്കളോട് പെരുമാറാൻ കഴിയണം.അവരോട് കൂട്ടുകൂടാൻ കഴിയണം .അവരെ സമൂഹ്യ,രാഷ്ട്രീയ ബോധമുള്ളവരാക്കുകയും വേണമെന്ന് തബ്ഷീറ കൂട്ടിച്ചേർത്തു.
കെ.എം.സി.സി സലാല വനിത വിഭാഗം പ്രസിഡന്റ് റൗള ഹാരിസ്, ജനറൽ സെക്രട്ടറി ഷസ്ന് നിസാർ എന്നിവരും സംബന്ധിച്ചു. മദീഹ ഹാരിസ് നന്ദി പറഞ്ഞു. ലഫീന മെഹബൂബ് ഖിറാഅത്ത് നടത്തി.
നിരവധി വനിതകൾ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

