ഫീസ് വർധന: രക്ഷാകർത്താക്കൾ എംബസിയെ സമീപിക്കാൻ ഒരുങ്ങുന്നു
text_fieldsമസ്കത്ത്: വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഫീസ് വർധനക്ക് എതിരായ രക്ഷാകർത്താക്കള ുടെ പ്രതിഷേധം കനക്കുന്നു. പ്രിൻസിപ്പലുമായുള്ള ചർച്ചക്ക് ആയിരത്തോളം രക്ഷാകർത്ത ാക്കൾ ശനിയാഴ്ച സ്കൂളിൽ എത്തി. കഴിഞ്ഞ ബുധനാഴ്ച മുന്നൂറിലധികം പേർ സ്കൂളിൽ ഒത്ത ുചേർന്ന് ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിന് നിവേദനം നൽകിയിരുന്നു. നിവേദനം മാനേജ്മെൻറിെൻറ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും ശനിയാഴ്ച മറുപടി നൽകാമെന്നും പ്രിൻസിപ്പൽ അറിയിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഇന്നലെയും തങ്ങൾ സ്കൂളിൽ എത്തിയതെന്ന് രക്ഷാകർത്താക്കളുടെ പ്രതിനിധിയായ തമിഴ്നാട് സ്വദേശി വിൽവപതി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ബുധനാഴ്ച എത്തിയതിെൻറ മൂന്നിരട്ടിയോളം പേരാണ് ഇന്നലെയെത്തിയത്.
പ്രതിഷേധത്തിെൻറ ശബ്ദം കൂടുതൽ രക്ഷിതാക്കളിലേക്ക് എത്തിയതിനൊപ്പം വാരാന്ത്യ അവധിദിനമായതിനാലുമാണ് കൂടുതൽ പേർ എത്തിയത്. സാമൂഹിക മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള രക്ഷാകർത്താക്കളുടെ കൂട്ടായ്മയിലും കൂടുതൽ പേർ ചേർന്നിട്ടുണ്ട്. രക്ഷാകർത്താക്കളുടെ ആവശ്യം ചർച്ച ചെയ്തെങ്കിലും ഫീസ് വർധന പിൻവലിക്കാൻ കഴിയില്ലെന്ന് മാനേജ്മെൻറ് അറിയിച്ചതായാണ് പ്രിൻസിപ്പൽ പറഞ്ഞതെന്ന് വിൽവപതി പറഞ്ഞു. തുടർനടപടിയായി ഇന്ത്യൻസ്കൂൾ ഡയറക്ടർ ബോർഡിനെയും ഇന്ത്യൻ എംബസിയെയും കേന്ദ്ര സർക്കാറിനെയും സമീപിക്കാനാണ് തീരുമാനം. നടപടിയില്ലാത്ത പക്ഷം ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തെയും സമീപിക്കും. വിഷയത്തിൽ തീരുമാനമാകുന്നതുവരെ വർധിപ്പിച്ച ഫീസ് അടക്കേണ്ടതില്ലെന്നാണ് രക്ഷാകർത്താക്കളുടെ കൂട്ടായ്മ തീരുമാനിച്ചതെന്നും വിൽവപതി പറഞ്ഞു.
ട്യൂഷൻ ഫീസ്, ടേം ഫീസ് ഇനങ്ങളിലായി 34 റിയാലിെൻറ വർധനവാണ് പുതിയ അധ്യയന വർഷത്തിൽ വരുത്തിയത്. പ്രതിമാസ ട്യൂഷൻ ഫീസിൽ രണ്ടു റിയാലിെൻറ വർധനയാണ് വരുത്തിയത്. ടേം ഫീസ് 20 റിയാൽ ആയിരുന്നത് 30 റിയാലായും ഉയർത്തി. രണ്ടുവർഷത്തിനിടെ 58 റിയാലിെൻറ വർധനവാണ് ഫീസിലുണ്ടായതെന്ന് രക്ഷാകർത്താക്കൾ പറയുന്നു. മസ്കത്ത് ഇന്ത്യൻ സ്കൂളുമായി താരതമ്യപ്പെടുത്തുേമ്പാൾ കെ.ജി മുതൽ 12 വരെ ക്ലാസുകളിലായി ഒരു കുട്ടിക്ക് 42 റിയാൽ മുതൽ 142 വരെയാണ് അധികമായി നൽകേണ്ടിവരുന്നത്. പ്രൊമോട്ടറെന്ന ഒാമനപ്പേരിൽ അമിതമായ ഫീസ് വർധനക്ക് ബോർഡും കൂട്ടുനിൽക്കുകയാണെന്ന് രക്ഷാകർത്താക്കൾ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
