Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രമോഷണനൽ ഓഫർ...

പ്രമോഷണനൽ ഓഫർ പെർമിറ്റ് ഉൾപ്പെടെ 20 സേവനങ്ങളുടെ ഫീസ്​ റദ്ദാക്കി

text_fields
bookmark_border
പ്രമോഷണനൽ ഓഫർ പെർമിറ്റ് ഉൾപ്പെടെ 20 സേവനങ്ങളുടെ ഫീസ്​ റദ്ദാക്കി
cancel

മസ്‌കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നൽകുന്ന ചില സേവനങ്ങൾക്കുള്ള ഫീസ് റദ്ദാക്കി ഉത്തരവ്​ പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച മന്ത്രിതല പ്രമേയം (നമ്പർ 292/2023) കഴിഞ്ഞ ദിവസം വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രിയാ ഖാഇസ് അൽ-യൂസഫ് പുറപ്പെടുവിച്ചത്​.

ലിക്വിഡ് പെട്രോളിയം ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്നതിനുള്ള ലൈസൻസ്, സ്ക്രാച്ച് ആൻഡ്​ വിൻ ഓഫർ ലൈസൻസ്​, തൽക്ഷണ സമ്മാനങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ലൈസൻസ് അപേക്ഷ, കൂപ്പണുകളും റാഫിളുകളും പ്രദർശിപ്പിക്കുന്നതിനുള്ള ലൈസൻസ് അപേക്ഷ, പ്രമോഷണൽ ഓഫറുകൾക്കുള്ള പെർമിറ്റ് അപേക്ഷ, ചെറുകിട ബിസിനസുകൾ, കമ്പനികൾക്കുള്ള പോസ്റ്റ്-ഗ്രാന്റ് പേറ്റന്റിന്റെ പകർപ്പിനുള്ള ഫീ, ചെറുകിട സംരംഭങ്ങൾക്കുള്ള പേറ്റന്റ് രജിസ്റ്ററിന്റെ പകർപ്പിനുള്ള അപേക്ഷ, വിദ്യാർഥികളുടെയും ഗവേഷകരുടെ രജിസ്റ്റർ സാക്ഷ്യ കോപ്പിക്കുള്ള ഫീസ്, കമ്പനികളുടെ മുൻകാല ഉത്തരവുകൾ വിലയിരുത്താനുള്ള ഫീസ്, കമ്പനികളുടെ അപേക്ഷകൾ സ്വീകരിക്കൽ തുടങ്ങി 20 സേവനങ്ങളുടെ ഫീസാണ്​ അധികൃതർ റദ്ദാക്കിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canceledpromotional offer permit
News Summary - Fees for 20 services including promotional offer permit have been canceled
Next Story