പൊതുസ്ഥലങ്ങളിൽ പക്ഷികൾക്ക് ഭക്ഷണം നൽകൽ: മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: പൊതുസ്ഥലങ്ങളിൽ പക്ഷികൾക്ക് ഭക്ഷണം നൽകുന്ന പ്രവണത ഒഴിവാക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്ക് ഔദ്യോഗിക മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾ ആരോഗ്യപരവും പരിസ്ഥിതിപരവുമായ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായി മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി.
പക്ഷികൾക്ക് ഭക്ഷണം നൽകുന്നതുമൂലം എലികൾ, കീടങ്ങൾ എന്നിവയുടെ വർധന, ദുർഗന്ധം, എന്നിവ പരിസര പ്രദേശങ്ങളിലെ അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്നതായി അധികൃതർ വ്യക്തമാക്കി. കൂടാതെ, ഭക്ഷ്യാവശിഷ്ടങ്ങളും മാലിന്യങ്ങളും അടിഞ്ഞുകൂടുന്നത് പരിസ്ഥിതി മലിനീകരണത്തിനും പൊതുസ്ഥലങ്ങളുടെ സൗന്ദര്യനാശത്തിനും കാരണമാണ്.
ഇത്തരം പ്രവൃത്തികൾ സമീപവാസികൾക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നതായും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. നഗരത്തിന്റെ ശുചിത്വവും പരിപാലനക്രമവും നിലനിർത്തുന്നതിനായി പൗരന്മാരും സന്ദർശകരും പൊതുസ്ഥലങ്ങളിൽ പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

