എഫ്.സി നിസ്വ സെവൻസ് ഫുട്ബാൾ: സെന്ന മലബാർ ജേതാക്കൾ
text_fieldsനിസ്വ എഫ്.സി സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ സെന്ന മലബാർ നെസ്റ്റോ എഫ്.സി
നിസ്വ: നിസ്വ എഫ്.സി സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ സെന്ന മലബാർ നെസ്റ്റോ എഫ്.സി ജേതാക്കളായി. ജി.എഫ്.സി അൽ അൻസാരിയെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് സെന്ന മലബാർ കിരീടമണിഞ്ഞത്. യുനൈറ്റഡ് കേരള മൂന്നാം സ്ഥാനവും ഫിഫ മൊബേല നാലാം സ്ഥാനവും കരസ്ഥമാക്കി. 12 ടീമുകളെ നാലു ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ടൂർണമെന്റിലെ മികച്ച കളിക്കാരൻ, കൂടുതൽ ഗോൾ, ഫൈനലിലെ മാൻ ഓഫ് ദി മാച്ച് എന്നിവ സെന്ന മലബാർ നെസ്റ്റോ എഫ്.സിയുടെ ഉനൈസ് കരസ്ഥമാക്കി. മികച്ച ഗോൾ കീപ്പർ സൽമാൻ സെന്ന മലബാർ, ഡിഫൻഡറായി ജി.എഫ്സി അൽ അൻസാരിയടെ അകാശ് എന്നിവരെ തെരഞ്ഞെടുത്തു. വിജയികൾക്ക് കാഷും ട്രോഫിയും സമ്മാനമായി നൽകി. നിസ്വ എഫ്.സിയുടെ അക്കാദമി മത്സരങ്ങളും സംഘടിപ്പിച്ചു. നിസ്വ അൽ മനയിലെ തദ്മുൻ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ നടന്നത്.

