Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുനിൽ മെമ്മോറിയൽ...

സുനിൽ മെമ്മോറിയൽ യുനൈറ്റഡ്‌ കപ്പ്‌: എഫ്.സി കേരള ജേതാക്കൾ

text_fields
bookmark_border
FC kerala wins sunil memorial united cup
cancel
camera_alt

സു​നി​ൽ മെ​മ്മോ​റി​യ​ൽ യു​നൈ​റ്റ​ഡ്‌ ക​പ്പി​ൽ ജേ​താ​ക്ക​ളാ​യ എ​ഫ്.​സി കേ​ര​ള

മ​സ്ക്ക​ത്ത്​: യു​​നൈ​റ്റ​ഡ്‌ കേ​ര​ള സം​ഘ​ടി​പ്പി​ച്ച സു​നി​ൽ മെ​മ്മോ​റി​യ​ൽ യു​നൈ​റ്റ​ഡ്‌ ക​പ്പ്‌ നാ​ലാ​മ​ത്‌ എ​ഡി​ഷ​നി​ൽ എ​ഫ്.​സി കേ​ര​ള ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്‌ പ്രോ​സോ​ൺ എ​ഫ്.​സി​യെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്‌. 16 ടീ​മു​ക​ൾ നാ​ലു ഗ്രൂ​പ്പു​ക​ളാ​യി മ​ത്സ​രി​ച്ച ടൂ​ർ​ണ​മെ​ന്റി​ൽ മൂ​ന്നാം സ്‌​ഥാ​ന​ക്കാ​രാ​യി എ​ഫ്.​സി ഗോ​വ​യും, നാ​ലാം സ്‌​ഥാ​നം എ​ഫ്.​സി നി​സ്‌​വ​യും ക​ര​സ്‌​ഥ​മാ​ക്കി. ഒ​മാ​നി​ലും നാ​ട്ടി​ലും ഒ​രു​പാ​ട്‌ ക്ല​ബു​ക​ൾ​ക്കും കേ​ര​ള ജൂ​നി​യ​ർ ടീ​മി​ലും ക​ളി​ച്ചി​ട്ടു​ള്ള സു​നി​ലി​ന്റെ ഓ​ർ​മ​ക്കാ​യാ​യി​രു​ന്നു മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്‌. നാ​ട്ടി​ൽ ക​ളി​ക്ക​ള​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണാ​ണ് സു​നി​ൽ മ​രി​ച്ച​ത്‌. ച​ട​ങ്ങി​ൽ സു​നി​ലി​ന്റെ കു​ടും​ബ​വും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സു​നി​ലി​ന്റെ മ​ക​ൻ ദേ​വ​നാ​ണ് കി​ക്കോ​ഫ്‌ നി​ർ​വ​ഹി​ച്ച​ത്‌. എ​ഫ്.​സി കേ​ര​ള​യു​ടെ അ​ർ​ഷാ​ദ്‌ ടോ​പ്സ്കോ​റ​റാ​യും ഡി​ഫ​ൻ​ഡ​റാ​യി റ​സാ​ഖി​നെ​യും പ്രോ​സോ​ൺ എ​ഫ്.​സി​യു​ടെ ഫാ​സി​ൽ മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യും മി​ക​ച്ച സ്ട്രൈ​ക്ക​റാ​യി ഫാ​രി​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. എ​ഫ്.​സി കേ​ര​ള​യു​ടെ ജൈ​സ​ലാ​ണ്​ ഫൈ​ന​ലി​ലെ മി​ക​ച്ച താ​രം

വെ​റ്റ​റ​ൻ​സ്‌ മ​ത്സ​ര​ത്തി​ൽ ഗോ​വ വെ​റ്റ​റ​ൻ​സും അ​ക്കാ​ദ​മി കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ യൂ​ന​ല​റ്റി അ​ക്കാ​ദ​മി​യും വി​ജ​യി​ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക്‌ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. ടൂ​ർ​ണ​മെ​ന്റി​ൽ മാ​ജി​ക്ക്‌ ഷോ ​ഉ​ൾ​പ്പെ​ടെ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. വ​രും വ​ർ​ഷ​ങ്ങ​ളി​ലും യു​നൈ​റ്റ​ഡ്‌ ക​പ്പ്‌ അ​ഞ്ചാ​മ​ത്തെ സീ​സ​ൺ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballOman Newsfc keralaUnited Cup Sunil Memorial Trophy
News Summary - FC kerala wins at Sunil memmorial united cup
Next Story