ഫാസ് സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsശൈത്യ കാല അവധിക്ക് ഫാസ് അക്കാദമി സലാലയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് പരിശീലന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾ
സലാല: ശൈത്യകാല അവധിക്ക് ഫ്യൂച്ചർ അക്കാദമി ഫോർ സ്പോട്സ് സലാലയിൽ വിദ്യാർഥികൾക്കായ് സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അൽ നാസർ സ്റ്റേഡിയത്തിലെ ഫാസ് ഗ്രൗണ്ടിൽ ഡിസംബർ 27 മുതൽ ജനുവരി ആറു വരെ നടന്ന ക്യാമ്പിൽ 28 പെൺകുട്ടികൾ ഉൾപ്പടെ 130 വിദ്യാർഥികളാണ് പങ്കെടുത്തത്. ലോയ്ഡ് കെല്ലർ, കസൂൻ, നിലങ്ക എന്നിവർ മുഖ്യ പരിശീലകരായിരുന്നു. ശാന്തി,റോഷൻ,സച്ചു, റിജുരാജ്,സഹദ് എന്നിവരും പരിശീലനത്തിനു നേതൃത്വം നൽകി.
സമാപന ചടങ്ങിൽ ദോഫാറിലെ കൾച്ചർ ,യൂത്ത്, സ്പോട്സ് ഡി.ജി. മസ അബ്ദുല്ല സൈഫ് അൽ ഖസബി മുഖ്യാതിഥിയായി. ഡയറക്ടർ അലി മുഹമ്മദ് ബാക്കി, എംബസി കോൺസുലാർ ഏജന്റ് ഡോ.കെ.സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ഝ, അൽ നാസർ ക്ലബ് പ്രസിഡന്റ് ആമിർ ഷൻഫരി, സാലം അൽ മആഷനി എന്നിവരും സംബന്ധിച്ചു.
വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും മൊമന്റൊയും സമ്മാനിച്ചു. മാധ്യമ പ്രവർത്തകൻ കെ.എ.സലാഹുദീന്‍ ഉപഹാരം നൽകി. ഫ്യൂച്ചർ അക്കാദമി എം.ഡി ജംഷാദ് അലിയാണ് പരിപാടികൾക്ക് നേത്യത്വം നൽകിയത്. ഇന്ത്യൻ സോഷ്യൽ ക്ലബുമായി സഹകരിച്ചാണ് ക്യാമ്പ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

