ഫാസ് ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കം
text_fieldsഫാസ് അക്കാദമി സലാലയിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ്
ടൂർണമെന്റിൽനിന്ന്
സലാല: ഫാസ് അക്കാദമി സലാലയിൽ സംഘടിപ്പിക്കുന്ന വിവിധ സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി. വ്യാഴം വൈകിട്ട് 6.30 ന് നമ്പർ ഫൈവിലെ ഫാസ് അക്കാദമി ഗ്രൗണ്ടിലായിരുന്നു മത്സരരങ്ങി. പാക്കിസ്താൻ സ്കൂൾ, പയനീർ സ്കൂൾ, വേൾഡ് സ്കൂൾ, ബ്രട്ടീഷ് സ്കൂൾ, യുണൈറ്റഡ് ഇലവൻ, ഫാസ് അക്കാദമി തുടങ്ങിയ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ വീതം നടക്കും. മേയ് ഇരുപതിനാണ് ഫൈനൽ.ജിഗോൾഡ് ,അബൂ തഹ് നൂൻ ഗ്രൂപ്പ് , റീഗൽ ഹോസ്പിറ്റൽ തുടങ്ങിയവരുമായി സഹകരിച്ചാണ് ടൂർണമെന്റ് ഒരുക്കുകയെന്ന് ഫാസ് അക്കാദമി ഭാരവാഹികൾ അറിയിച്ചു.

