ഫാസ്-ജിഗോൾഡ് ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റ്: യുനൈറ്റഡ് ഇലവൻ ജേതാക്കൾ
text_fieldsഫാസ് അക്കാദമി സലാലയിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായ യുനൈറ്റഡ് ഇലവൻ ടീമംഗങ്ങൾ അതിഥികൾക്കൊപ്പം
സലാല: ഫാസ് അക്കാദമി`ജിഗോൾഡ് ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ യുനൈറ്റഡ് ഇലവൻ ജേതാക്കൾ. ആദ്യ ബാറ്റ് ചെയ്ത പാകിസ്താൻ സ്കൂൾ ടീം നിശ്ചിത പത്തു ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 87 റൺസെടുത്തു. യുനൈറ്റഡ് ഇലവൻ 9.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. ഇരു ടീമുകളെയും പ്രോത്സാഹിപ്പിക്കാൻ ഇന്ത്യക്കാരും പാക്കിസ്താനികളുമായ നൂറു കണക്കിനാളുകളും എത്തിയിരുന്നു
മേയ് എട്ടു മുതൽ ആരംഭിച്ച ടൂർണമെന്റിൽ സലാലയിലെ ആറു പ്രമുഖ സ്കൂൾ ടീമുകളാണ് പങ്കെടുത്തത്. ബ്രട്ടീഷ് സ്കൂൾ, പയനീർ സ്കൂൾ, പാകിസ്താൻ സ്കൂൾ, ബിർള സ്കൂൾ, യുനൈറ്റഡ് ഇലവൻ, ഫാസ് അക്കാദമി ടീം എന്നിവരാണ് മാറ്റുരച്ചത്. ഫൈനലിലെ മാൻ ഓഫ് ദി മാച്ചായി സുഫിയാനെ തെരഞ്ഞെടുത്തു. ഷഫി ഹുസൈനാണ് മാൻ ഓഫ് ദി സിരീസ്. മിർസ ഫുർഖാനെ മികച്ച ബാറ്ററായും സുഫിയാനെ മികച്ച ബൗളറായും തെരഞ്ഞെടുത്തു. വിജയികൾക്ക് ജി. ഗോൾഡ് ഡയറക്ടർ റിഫാ റസാഖ്, ഡോ. കെ.സനാതനൻ, സന്ദീപ് ഓജ, കെ.എം.സി.സി. പ്രസിഡന്റ് വി.പി.അബ്ദുസലാം ഹാജി , ഇഖ്റ ഹുസൈൻ, ഡോ. നിഷ്താർ, ജി.സലിം സേട്ട് , സദഖത്തുല്ലാ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സലാലയിലെ പത്തോളം സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ച് സെപ്റ്റംബർ അവസാനത്തിൽ വിപുലമായ ഫുട്ബാൾ ടൂർണമെന്റ് വിദ്യാർഥികൾക്കായി ഒരുക്കുമെന്ന് ഫാസ് അക്കാദമി ഡയറക്ടർ ജംഷാദ് അലി പറഞ്ഞു. അമീർ കല്ലാച്ചി, മഹീൻ, വിജയ്. ദിവ്യ, സുബൈർ കെ.പി, സഫ് വാൻ, ദേവിക എന്നിവർ നേത്യത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

