നൂറ്റാണ്ടിന്‍െറ കാര്‍ഷിക പാരമ്പര്യവുമായി മുദൈബി വിലായത്ത്
text_fieldsമസ്കത്ത്: നൂറ്റാണ്ടിന്‍െറ പഴക്കമുള്ളതാണ് മുദൈബി വിലായത്തിലെ കാര്‍ഷിക പാരമ്പര്യം. ഇവിടത്തെ താമസക്കാരുടെ പ്രധാന വരുമാനമാര്‍ഗമായിരുന്നു കൃഷിയും കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളും. പുരാതന ജലസേചന പദ്ധതിയായ ഫലജുകള്‍ക്ക് ഒപ്പം കിണറുകളിലെ വെള്ളവും ഉപയോഗിച്ചാണ് ഇവിടത്തുകാര്‍ കൃഷിക്ക് ജലസേചനം നടത്തുന്നത്. ഫലജുകള്‍ ഉപയോഗിച്ച് വിശാലമായ ഭൂമിയാണ് ഇവിടത്തുകാര്‍ കൃഷിക്ക് ഉപയുക്തമാക്കിയത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഏറെ മുമ്പ് തന്നെ ഇവിടെ കിണറുകളും കുഴിച്ചിരുന്നു. അല്‍ മങ്കൂര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക ചക്രങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരം കിണറുകളില്‍ നിന്ന് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെള്ളം എടുത്തിരുന്നത്. ഈ ചക്രങ്ങള്‍ കിണറില്‍നിന്ന് വെള്ളം എടുക്കാനുള്ള എളുപ്പരീതിയായി ഏറെ മുമ്പേ കര്‍ഷകര്‍ സ്വീകരിച്ചിരുന്നു. മുദൈബി വിലായത്തില്‍ 143 ഫലജുകളാണുള്ളത്. ഇവയില്‍ ഗൈലി, ദാവൂദി എന്നിങ്ങനെ രണ്ടു തരം ഫലജുകളുണ്ട്. നല്ല മഴ ലഭിക്കുമ്പോള്‍ വെള്ളമൊഴുകുന്നവയാണ് അല്‍ ഗൈലി ഫലജുകള്‍. എന്നാല്‍, എല്ലാ കാലങ്ങളിലും തുടര്‍ച്ചയായി ജലം ഒഴുകുന്നവയാണ് ദാവൂദി ഫലജുകള്‍. നഗരങ്ങളും വിലായത്തുകളും താണ്ടി വിശാലമായി ദീര്‍ഘദൂരം ഒഴുകുന്ന ചില ഫലജുകള്‍ ഏറെ പേരുകേട്ടതാണ്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരത്തില്‍ വന്നതിനുശേഷം കാര്‍ഷിക മേഖലക്ക് സഹായവും മുന്‍ഗണനയും നല്‍കിയത് മുദൈബിയിലെ കര്‍ഷകര്‍ക്ക് അനുഗ്രഹമായി. കാര്‍ഷിക മേഖലക്ക് വായ്പയും മറ്റു സഹായവും നല്‍കിയും ജലസേചന പദ്ധതികള്‍ നടപ്പാക്കിയും ആധുനിക കാര്‍ഷിക രീതി ഉപയോഗപ്പെടുത്തിയുമാണ് സര്‍ക്കാര്‍ പിന്തുണ നല്‍കിയത്. വിത്തും വളങ്ങളും എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കുകയും ചെയ്തിരുന്നു. ഇതുവഴി കാര്‍ഷിക മേഖലയുടെ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കാനും അധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഫലജുകള്‍ ഉപയോഗപ്പെടുത്തി മരുഭൂമികളിലേക്കും സമതലങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കാന്‍ മുദൈബിയിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വാദീ എന്‍ദാം, അല്‍ ഖുവൈവിയ, അല്‍ തെലോല്‍, അല്‍ ശുവൈ, അല്‍ ഉഖ്ദ, അല്‍ ഖുബറ എന്നീ ഗ്രാമങ്ങളിലേക്കാണ് മുദൈബിയിലെ കര്‍ഷകര്‍ കൃഷി വ്യാപിപ്പിച്ചത്. ഈന്തപ്പനകള്‍, ചെറുനാരങ്ങ, പപ്പായ, വാഴപ്പഴം, മുന്തിരി, മാതളം, മാങ്ങ തുടങ്ങിയ നിരവധി പഴങ്ങള്‍ മുദൈബിയില്‍ ധാരാളമായി കൃഷിചെയ്യുന്നുണ്ട്. അല്‍ റൗദ ഗ്രാമം മുന്തിരികൃഷിക്ക് പേരുകേട്ടതാണ്. ബാദ്, മിസ്ബാര്‍ ഗ്രാമങ്ങളില്‍ ശീമ മാതളം ധാരാളമായി ഉല്‍പാദിപ്പിക്കുന്നു. പുതിയ കാര്‍ഷിക സെന്‍സസ് അനുസരിച്ച് മുദൈബിയില്‍ 9000 ഏക്കര്‍ കൃഷിഭൂമിയാണുള്ളത്. ഇതില്‍ 5594 ഏക്കര്‍ കാര്‍ഷിക ഇനങ്ങള്‍ക്കും 4997 ഏക്കര്‍ ഈന്തപ്പന കൃഷിക്കുമാണ് ഉപയോഗിക്കുന്നത്. മുദൈബി വിലായത്തില്‍ ഏകദേശം 5,52,452 ഈന്തപ്പനകളുണ്ട്. സിനാവിലെയും സമദ് ഷാനിലെയും കാര്‍ഷിക വികസന ഡിപ്പാര്‍ട്ട്മെന്‍റുകള്‍ ഈ മേഖലയിലെ പ്രധാന കാര്‍ഷിക സഹായ സ്ഥാപനങ്ങളാണ്. കര്‍ഷകര്‍ക്ക് ഈ സ്ഥാപനം എല്ലാ സഹായവും ചെയ്യുന്നുണ്ട്. ഇവിടെ കാര്‍ഷിക മാര്‍ഗനിര്‍ദേശ വിഭാഗം, സംരക്ഷണ വിഭാഗം, വളര്‍ത്തുമൃഗ വിഭാഗം, മൃഗ, തേനീച്ച വിഭാഗം എന്നിങ്ങനെ നിരവധി വകുപ്പുകളുണ്ട്. ബോധവത്കരണ സെമിനാറുകള്‍, കൃഷിഭൂമിയും കര്‍ഷകരെയും സന്ദര്‍ശിക്കല്‍ തുടങ്ങിയ പരിപാടികളും സ്ഥാപനം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
