ഇന്ത്യൻ അംബാസഡർക്ക് യാത്രയയപ്പ്
text_fieldsഇന്ത്യൻ അംബാസഡർ അമിത് നാരംഗിന് വദേശകാര്യമന്ത്രി സയ്യിദ് ബദർഹമദ് അൽ ബുസൈദി നൽകിയ യാത്രയയപ്പ്
മസ്കത്ത്: സേവന കാലാവധി പൂർത്തിയാക്കി ഒമാനിൽനിന്ന് മടങ്ങുന്ന ഇന്ത്യൻ അംബാസഡർ അമിത് നാരംഗിന് വിദേശകാര്യമന്ത്രി സയ്യിദ് ബദർഹമദ് അൽ ബുസൈദി യാത്രയയപ്പ് നൽകി.
രണ്ട് സൗഹൃദരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അംബാസഡർ നടത്തിയ ശ്രമങ്ങൾക്ക് സയ്യിദ് ബദർ നന്ദി അറിയിച്ചു. തന്റെ ജോലി കാലയളവിൽ ഒമാൻ അധികൃതരിൽനിന്ന് ലഭിച്ച പിന്തുണക്ക് അംബാസഡർ നന്ദി അറിയിക്കുകയും ചെയ്തു. സ്ലൊവേനിയിലെ ഇന്ത്യൻ അംബാസഡറായാണ് അമിത് നാരംഗിനെ നിയമിച്ചിട്ടുള്ളത്.
അതേസമയം, ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഗോദാവർത്തി വെങ്കട ശ്രീനിവാസിനെ വിദേശകാര്യ മന്ത്രാലയം നിയമിച്ചിട്ടുണ്ട്. പുതിയ അംബാസഡർ ഉടൻ ചുമതലയേൽക്കും. ഇന്ത്യൻ ഫോറിൻ സർവിസിലെ 1993 ബാച്ച് കാരനാണ്.
നിലവിൽ മന്ത്രാലയത്തിലെ സ്പെഷൽ ഡ്യൂട്ടി ഓഫിസറായി ജോലി ചെയ്തുവരുകയാണ്. ചഗിനിയ ബിസാവു, സെനഗൽ എന്നിവിടങ്ങളിൽ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

