മുഹമ്മദ് ഹാജിക്ക് യാത്രയയപ്പ്
text_fieldsഐ.സി.എഫ് റൂവി സെക്ടറും വാദി കബീര്‍ യൂനിറ്റും മുഹമ്മദ് ഹാജിക്ക് നല്കിയ യാത്രയയപ്പ്
മസ്കത്ത്: നാലര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കാസര്‍കോട് ആരിക്കാടി സ്വദേശി മുഹമ്മദ് ഹാജിക്ക് യാത്രയയപ്പ് നൽകി. ഐ.സി.എഫ് റൂവി സെക്ടറും വാദി കബീര്‍ യൂനിറ്റും സംയുക്തമായാണ് മുഹമ്മദ് ഹാജിക്ക് യാത്രയയപ്പ് നല്‍കിയത്. 46 വര്‍ഷമായി വാദി കബീറില്‍ ഹോട്ടല്‍ നടത്തിവരുകയായിരുന്നു അദ്ദേഹം. നാഷനല്‍ ഫിനാന്‍സ് സെക്രട്ടറി അഷ്റഫ് ഹാജി ഉപഹാരം സമര്‍പ്പിച്ചു. സെന്‍ട്രല്‍ പ്രസിഡന്റ് റഫീഖ് സഖാഫി ആശംസ പ്രസംഗം നടത്തി. അബ്ദുറഹ്മാന് ലത്വീഫി, മുജീബ് സഖാഫി എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍, സെക്ടര്‍, യൂനിറ്റ് ഭാരവാഹികള്‍ പങ്കെടുത്തു.

