ശിഹാബ് ഉളിയത്തെലിന് യാത്രയയപ്പ്
text_fieldsശിഹാബ് ഉളിയത്തെലിനു നൽകിയ യാത്രയയപ്പ്
മസ്കത്ത്: ഒമാനിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ സ്മൃതി മസ്കത്തും എം.ഇ.എസ് പൊന്നാനി കോളജ് അലുമ്നി അസോസിയേഷനും (ഒമസ്പ) സംയുക്തമായി സംഘടന സ്ഥാപകനും മുൻ പ്രസിഡന്റുമായ ശിഹാബ് ഉളിയത്തെലിനു യാത്രയയപ്പ് നൽകി.
പ്രസിഡന്റ് നബീൽ അധ്യക്ഷത വഹിച്ചു. റൂവിയിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ സ്മൃതി മസ്കത്തിന്റെയും ഒമസ്പയുടേയും ഒട്ടനവധി അംഗങ്ങൾ പങ്കെടുത്തു. സ്മൃതി മസ്കത്ത് അംഗം സോമശേഖരൻ, മുഹമ്മദ് യാസീൻ ഒരുമനയൂർ എന്നിവർ സംസാരിച്ചു. ഷാനവാസ്, ഷമീർ എന്നിവർ ചേർന്ന് മെമന്റോ സമ്മാനിച്ചു. സിറാജ് സ്വാഗതവും ഷംസീർ നന്ദിയും പറഞ്ഞു.
ഒമസ്പയുടെയും സ്മൃതി മസ്കത്തിന്റെയും അംഗങ്ങളായ നിസാർ, ലിഗേഷ്, ജിജോ, ഉണ്ണി, അഷ്റഫ്, ഫൈസൽ, നൗഷാദ്, റാസിഖ് എന്നിവർ ആശംസകൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.