യാത്രയയപ്പും എള്ളുണ്ട വെബ് സീരീസ് റിലീസും
text_fieldsഎള്ളുണ്ട വെബ്സീരീസ് ടീം രാജഗോപാലിന് നല്കിയ യാത്രയയപ്പും
സുഹാര്‍: പതിമൂന്ന് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പാലക്കാട് പെരിങ്ങോട് സ്വദേശി രാജഗോപാലിന് കോഴിക്കോടന്‍ മക്കാനി ഹാളില്‍ എള്ളുണ്ട വെബ്സീരീസ് ടീം യാത്രയയപ്പ് നല്കി. സുഹൈല്‍ സഹൂദ് ഭഹ്വാനില് ഓട്ടോമൊബൈല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറായി ജോലിചെയ്തിരുന്ന രാജഗോപാൽ ഗായകനും നടനുമാണ്.
സുഹാറിലെ കലാമേഖലയില്‍ നിറസാന്നിധ്യമായിരുന്നു. എള്ളുണ്ട വെബ്സീരീസിലെ മുഖ്യകഥാപാത്രമായും വേഷമിട്ടിരുന്നു.സ്വീകരണച്ചടങ്ങില്‍ എള്ളുണ്ട ടീമിന്റെ ഉപഹാരം ബദറര് അല്‍ സമ സുഹാര്‍ മാനേജര്‍ മനോജ് കുമാര്‍ സമര്‍പ്പിച്ചു.ചടങ്ങില്‍ ശിവന് അംബാട്ട്, സിറാജ് കാക്കൂര്‍, പ്രണവ്, നവാസ് ഫലജ്, മധുസൂദനന് മേപ്പട്ടിപ്പാടം എന്നിവര്‍ സംസാരിച്ചു. എള്ളുണ്ട സംവിധായകന് റഫീഖ് പറമ്പത്ത് നന്ദി പറഞ്ഞു.
എള്ളുണ്ട എന്ന വര്‍ത്തമാനകാല സൊറ വെബ്സീരീസിന്റെ നാലാം എപ്പിസോഡ് പ്രകാശനം ചെയ്തു. ലിജിത്ത് കാവാലം, സാദിഖ് സാക്കു എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. സുഹാറിലെ കൂട്ടായ്മയിലും കലാപ്രവര്‍ത്തനത്തിലും പ്രവര്‍ത്തിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം രാജഗോപാല്‍ പങ്കുവെച്ചു. ഭാര്യ: അംബിക. മകന്: നവനീത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

