യാത്രയയപ്പ് നൽകി
text_fieldsബദർ അൽ സമ ഹോസ്പിറ്റൽ അൽ ഖുവൈർ ബ്രാഞ്ച് മാനേജർ സണ്ണി ചാക്കോക്ക് മസ്കത്ത് കെ.എം.സി.സി അൽ ഖുവൈർ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
മസ്കത്ത്: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബദർ അൽ സമ ഹോസ്പിറ്റൽ അൽ ഖുവൈർ ബ്രാഞ്ച് മാനേജർ സണ്ണി ചാക്കോക്ക് മസ്കത്ത് കെ.എം.സി.സി അൽ ഖുവൈർ ഏരിയ കമ്മിറ്റി സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. ചടങ്ങിൽ മസ്ക്കത്ത് കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി ബി.എസ് ഷാജഹാൻ പഴയങ്ങാടി, അൽ ഖുവൈർ ഏരിയ പ്രസിഡന്റ് ബി.എം ഷാഫി കോട്ടക്കൽ, ജനറൽ സെക്രട്ടറി അബ്ദുൽ കരീം പേരാമ്പ്ര, ട്രഷറർ സമദ് മച്ചിയത്ത്, വൈസ് ചെയർമാൻ അബ്ദുൽ വാഹിദ് മാള, വൈസ് പ്രസിഡന്റ് ഉമർ വാഫി നിലമ്പൂർ, റോയൽ ബദർ അൽ സമ ഹോസ്പിറ്റലിലെ ഡോ. ജെയിംസ് കുമാർ പള്ളിവാതുക്കൽ, യൂസഫ് ബദർസമ, ശംസുദ്ദീൻ കപ്പചാലി ബദർ അൽ സമ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

