കോവിഡ് ഭീതിയകലുന്നു: സ്കൂൾ വിപണി സജീവം
text_fieldsസ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സജീവമായ മത്ര സൂഖ്
മത്ര: കോവിഡ് കേസുകളും മരണനിരക്കും കുറഞ്ഞതിെൻറ ആശ്വാസത്തിലാണ് എല്ലാവിഭാഗം ജനങ്ങളും. മഹാമാരിയുടെ ഭീതി വിട്ടുമാറിയതിനാല് ഭയലേശമന്യേ ജനങ്ങള്‍ കൂട്ടത്തോടെ വീട് വിട്ടിറങ്ങാന്‍ തുടങ്ങി. അതോടെ മാസങ്ങളായി നിര്‍ജീവമായിരുന്ന നഗരവും സൂഖുകളും പുതുജീവന്‍ വെച്ചപോലെ സജീവമായി. ഒമാനിലെ സ്വദേശി സ്കൂൾ ഈ മാസം 19ന് തുറക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകളാല്‍ മാർക്കറ്റുകള്‍ സജീവമാണ്. സ്കൂൾ ബാഗുകളും യൂനിഫോമിനുള്ള വസ്ത്രങ്ങള്‍, ചെരിപ്പ്, ഷൂസ് തുടങ്ങിയവ വാങ്ങാനായി കുടുംബസമേതം ആളുകള്‍ എത്തിയതിനാല്‍ സൂഖുകൾ പഴയ പോലെ തിരക്കിലാകുന്നുണ്ട്.
വ്യാപാര മേഖല ഉണര്ന്നതിൽ കച്ചവടക്കാർ സന്തോഷത്തിലാണ്. മാസങ്ങളായി കച്ചവടമൊന്നുമില്ലാതെ പ്രയാസത്തിലായിരുന്നത് മാറി, ഇപ്പോഴുണ്ടായ ആളനക്കങ്ങൾ ശുഭസൂചനയായി എടുക്കുകയാണ് വ്യാപാരികള്‍. നീണ്ട ഇടവേളക്ക് ശേഷം ആളുകള്‍ കൂട്ടത്തോടെ സൂഖിലേക്കെത്തിയത് പ്രതീക്ഷയുടെ പൊന്കിരണങ്ങളായാണ് കച്ചവടക്കാർ കാണുന്നത്. വാരാന്ത അവധി ദിനങ്ങളില്‍ വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. യാത്രവിലക്കുകള്‍ കൂടി നീങ്ങിയതോടെ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുംം സന്ദര്‍ശകരും വന്നുതുടങ്ങിയത് ആഭ്യന്തര ടൂറിസം മേഖലക്കും ഉണര്‍വ് പകര്‍ന്നിട്ടുണ്ട്.