Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2026 10:22 AM IST Updated On
date_range 29 April 2026 10:22 AM ISTകാരുണ്യത്തിന്റെ തണലുമായി ‘ഫാക് കുർബ’; ഒമാനിൽ 1,519 തടവുകാർ മോചിതരായി
text_fieldsbookmark_border
മസ്‌കത്ത്: ഒമാനിലെ മാനുഷിക കാരുണ്യ പദ്ധതിയായ ‘ഫാക് കുർബ’യുടെ പതിമൂന്നാം പതിപ്പിലൂടെ വിവിധ ഗവർണറേറ്റുകളിൽ നിന്നായി 1,519 പേർ ജയിൽ മോചിതരായി. ക്രിമിനൽ കുറ്റങ്ങളിലല്ലാത്ത സാമ്പത്തിക ബാധ്യതകളെത്തുടർന്ന് തടവിലാക്കപ്പെട്ടവർക്കാണ് ഈ പദ്ധതി ആശ്വാസമായത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ ബാധ്യതകൾ തീർപ്പാക്കി അവരെ സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഭാഗമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഒമാൻ ലോയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ കാരുണ്യ സംരംഭം നടപ്പാക്കുന്നത്. 2012-ൽ ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 9,717 പേരെയാണ് കടക്കെണിയിൽ നിന്നും തടവിൽ നിന്നും ഈ പദ്ധതി വഴി മോചിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

