കുടുംബവിസ: ആർ.ഒ.പി മാർഗനിർദേശങ്ങൾ പുറത്തിറക്കി
text_fieldsമസ്കത്ത്: കുടുംബവിസക്ക് അപേക്ഷിക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ റോയൽ ഒമാൻ പൊലീസ് പുറത്തിറക്കി. വേതനപരിധി അറുനൂറിൽ നിന്ന് മുന്നൂറ് റിയാലായി ചുരുക്കിയ പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങളിൽ പൊലീസ് മാറ്റം വരുത്തിയത്. ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് സ്പോൺസർമാരില്ലാത്ത ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തിയുള്ള അറിയിപ്പും പൊലീസ് പുറത്തുവിട്ടു.
കുടുംബവിസക്കുള്ള അപേക്ഷകർ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറും ഒപ്പം ഫ്ലാറ്റിെൻറ വാടകകരാറുമാണ് സമർപ്പിക്കേണ്ടത്. വാടക കരാർ അപേക്ഷകെൻറ പേരിലോ തൊഴിലുടമയുടെ പേരിലോ ആയിരിക്കണം.
ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തിയതാകണം വാടക കരാർ. അപേക്ഷകരുടെ പ്രതിമാസവേതനം മുന്നൂറ് റിയാലിൽ കുറയരുതെന്നും പൊലീസ് അറിയിച്ചു. അമേരിക്ക, കാനഡ, ആസ്ട്രേലിയ, ബ്രിട്ടൻ, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ റെസിഡൻസ്വിസയുള്ള ഇന്ത്യ, ചൈന, റഷ്യ പൗരന്മാർക്കാണ് ഒമാനിൽ സ്പോൺസർമാരില്ലാത്ത വിസ ലഭിക്കുകയെന്നും ആർ.ഒ.പി അറിയിച്ചു. പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസമെങ്കിലും കാലാവധിയുള്ളവർക്കാണ് വിസക്ക് അപേക്ഷിക്കാൻ അർഹത. തിരിച്ചുള്ള വിമാനടിക്കറ്റും ഹോട്ടൽ ബുക്കിങ് രേഖകളും ഹാജരാക്കുകയും വേണം. ഇവർെക്കാപ്പം യാത്ര ചെയ്യുന്ന പങ്കാളിക്കും കുട്ടികൾക്കും മുകളിൽ പറഞ്ഞ രാജ്യങ്ങളുടെ വിസയില്ലെങ്കിലും വിസ അനുവദിക്കും. ഒരു മാസത്തേക്ക് 20 റിയാൽ ആണ് വിസഫീസ്. ഒരു വർഷകാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുക. ഒരു വർഷത്തിനുശേഷം ആവശ്യമെങ്കിൽ ഇൗ സൗകര്യം പുനരവലോകനം ചെയ്യുമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
