Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകു​ടും​ബ​സം​ഗ​മ​വും...

കു​ടും​ബ​സം​ഗ​മ​വും ക​ൺ​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
family meet and convention of KMCC kottayam Jilla Committe
cancel
camera_alt

25 വ​ർ​ഷ​ത്തോ​ളം മു​സ്​​ലിം ലീ​ഗ് കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന കെ.​യു. ഇ​സ്മാ​യി​ലി​നെ മ​സ്ക​ത്ത്​ കെ.​എം.​സി.​സി കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ൽ ആ​ദ​രി​ക്കു​ന്നു

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​സം​ഗ​മ​വും ക​ൺ​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. മ​ബേ​ല സെ​വ​ൻ ഡെ​യ്‌​സ് റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് മൂ​വാ​റ്റു​പു​ഴ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​സ്ക​ത്ത്​ കെ.​എം.​സി.​സി കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ന്റ് ഷാ ​റ​സാ​ഖ് എ​രു​മേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റും കോ​ട്ട​യം ജി​ല്ല കെ.​എം.​സി.​സി ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഷ​മീ​ർ പാ​റ​യി​ൽ, കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് വാ​ഹി​ദ് ബ​ർ​ക്ക, എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ്, തൃ​ശൂ​ർ ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. സി​ദ്ദീ​ഖ്, മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഫി​റോ​സ്, മ​ബേ​ല ഏ​രി​യ സി​ദ്ദീ​ഖ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി യാ​ക്കൂ​ബ് തി​രൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം എം.​പി. ആ​ന്റോ ആ​ന്റ​ണി, കോ​ട്ട​യം പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, കോ​ട്ട​യം ജി​ല്ല മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ന്റ് അ​സീ​സ് ബ​ഡാ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് മ​ണി​മ​ല എ​ന്നി​വ​ർ ഓ​ൺ​ലൈ​നി​ൽ സ​ദ​സ്സി​നോ​ട് സം​സാ​രി​ച്ചു.

കു​ട്ടി​ക​ളു​ടെ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഗെ​യി​മു​ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി. ‘സ്‌​ട്രെ​സും കു​ടും​ബ​ജീ​വി​ത​വും’ വി​ഷ​യ​ത്തി​ൽ ഡോ. ​ജാ​സ്മി​ൻ നി​ഷാ​ദ് ക്ലാ​സെ​ടു​ത്തു. 25 വ​ർ​ഷ​ത്തോ​ളം മു​സ്‍ലിം ലീ​ഗ് കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി അം​ഗ​വും ഭാ​ര​വാ​ഹി​യും ക​ങ്ങ​ഴ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന കെ.​യു. ഇ​സ്മാ​യി​ലി​നെ​യും ദീ​ർ​ഘ​കാ​ല​മാ​യി മ​സ്‌​ക​ത്തി​ലെ പ്ര​വാ​സി​യും അ​ൽ ഖൂ​ദ് ഏ​രി​യ കെ.​എം.​സി.​സി ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഷാ​ഹു​ൽ ഹ​മീ​ദി​നെ​യും ആ​ദ​രി​ച്ചു. മ​സ്ക​ത്ത്​ കെ.​എം.​സി.​സി കോ​ട്ട​യം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൈ​സാം ഹ​നീ​ഫ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫൈ​സ​ൽ മു​ഹ​മ്മ​ദ് വൈ​ക്കം ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് ഖാ​ബൂ​സ്, അ​ജ്മ​ൽ ക​ബീ​ർ ഇ​ട​ക്കു​ന്നം, അ​ൻ​സാ​രി ഖാ​ൻ ചോ​റ്റി, അ​ജ്മ​ൽ കാ​രു​വേ​ലി​ൽ, അ​ബ്ദു​ൽ ക​ലാം ആ​സാ​ദ്, മു​ഹ​മ്മ​ദ്‌ ഇ​സ്മാ​യി​ൽ കൂ​ട്ടി​ക്ക​ൽ, മു​ഹ​മ്മ​ദ്‌ അ​ഫ്സ​ൽ കൂ​രാ​ലി, അ​ഷ്‌​റ​ഫ്‌ ഈ​രാ​റ്റു​പേ​ട്ട തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCconventionFamily meet
News Summary - family meet and convention
Next Story