ഫാമിലി ഇഫ്താര്‍ സംഘടിപ്പിച്ചു
text_fieldsമസ്കത്ത് കെ.എം.സി സി മബേല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഗ്രാന്റ് ഫാമിലി ഇഫ്താര്‍
മസ്കത്ത്: മസ്കത്ത് കെ.എം.സി സി മബേല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാന്റ് ഫാമിലി ഇഫ്താര്‍ സംഘടിപ്പിച്ചു.
മബേല നോര്‍ത്തില്‍ ശറാദി ഫാം ഹൗസില്‍ നടന്ന ഇഫ്താറില്‍ കെ.എം.സി.സി പ്രവര്‍ത്തകർ, കുടുംബങ്ങൾ, മബേല ശിഹാബ് തങ്ങള്‍ സ്മാരക ഹയര്‍ സെക്കൻഡറി ഖുര്‍ആന്‍ മദ്റസയിലെ വിദ്യാര്‍ഥികൾ, രക്ഷിതാക്കളുമുള്‍പ്പെടെ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു.
വനിതലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് എ. ആമിന ടീച്ചര്‍ മുഖ്യാതിഥിയായി. മുഹമ്മദ് സിഫ്സീറിന്റെ ഖിറാഅത്തോടുകൂടി ആരംഭിച്ച പരിപാടിയില്‍ ശാക്കിര്‍ ഫൈസി റമദാന് പ്രഭാഷണം നിര്‍വഹിച്ചു.
കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍, മറ്റു കേന്ദ്ര കമ്മിറ്റി ഭാരവാഹികളും വിവിധ ഏരിയാ കമ്മിറ്റി നേതാക്കളും കുടുംബങ്ങളും സംബന്ധിച്ചു. മബേല ഏരിയ കമ്മിറ്റി പ്രസിഡന്റ് സലിം അന്നാര, ജനറല്‍ സെക്രട്ടറി യാക്കൂബ് തിരൂര്‍ എന്നിവർ നേതൃത്വം നല്കി. മഅ്രിബ് നമസ്കാരത്തിന് മുഹമ്മദ് ഉവൈസ് വഹബി നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

