‘ഫമിലിയ 25’ സുഹാർ കെ.എം.സി.സി കുടുംബസംഗമം
text_fieldsസുഹാർ കെ.എം.സി.സി കുടുംബസംഗമത്തിൽ അവതരിപ്പിച്ച കോൽക്കളി
സുഹാർ: സുഹാർ കെ.എം.സി.സിയുടെ കുടുംബസംഗമം ‘ഫമിലിയ 25’ സുഹാർ ഗഷ്ബയിലെ അൽ സഹ്റതൈൻ ഫാം ഹൗസിൽ നടന്നു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ലേഡീസ് പുഡ്ഡിങ് മത്സരം സ്ത്രീകളുടെ പാചക വൈദഗ്ധ്യത്തിന്റെ ശ്രദ്ധേയ വേദിയായി.
സുഹാർ കെ.എം.സി.സിയുടെ കുടുംബസംഗമത്തിൽനിന്ന്
കെ.എം.സി.സി പ്രവർത്തകർ അവതരിപ്പിച്ച മാപ്പിള കലകളായ, കോൽക്കളി, ഒപ്പന തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ സദസ്സിൽ വലിയ ആവേശം സൃഷ്ടിച്ചു. കുട്ടികളുടെ ഒപ്പന, അറബിക് നൃത്തം, പ്രച്ഛന്ന വേഷം, സോളോ ഡാൻസ്, ഗ്രൂപ് ഡാൻസ് തുടങ്ങി വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ചടങ്ങിന് കൂടുതൽ മിഴിവേകി. ഇതോടൊപ്പം ഖയാൽ മിഡിലീസ്റ്റ് ടീമിന്റെ മുട്ടിപ്പാട്ട് അവതരണം ഗാനമാധുരിയാൽ സദസ്സിന്റെ നിറഞ്ഞ കൈയടി നേടി.പങ്കാളിത്തം കൊണ്ട് കുടുംബസംഗമം സുഹാർ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകർന്നതായി സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

