വ്യാജ ടിക്കറ്റ്; ട്രാവൽസ് അടച്ചുപൂട്ടാൻ ഉത്തരവ്
text_fieldsമസ്കത്ത്: വ്യാജ ടിക്കറ്റ് നൽകിയതുൾപ്പെടെ ഒന്നിലധികം കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ട്രാവൽ ഓഫിസ് അടച്ചുപൂട്ടാൻ കോടതി ഉത്തരവിട്ടതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) അറിയിച്ചു. ബുറൈമിയിലെ ഒരു ട്രാവൽ ആൻഡ് ടൂറിസം ഓഫിസിനെതിരെയാണ് കോടതി വിധി പ്രഖ്യാപിച്ചത്.
വനിത ഉപഭോക്താവിന് വ്യാജ യാത്ര ടിക്കറ്റുകൾ ബുക്ക് ചെയ്തതുൾപ്പെടെ ഒന്നിലധികം കുറ്റകൃത്യങ്ങളാണ് ട്രാവൽ ഏജൻസിയിൽ കോടതി കണ്ടെത്തിയത്. സ്വകാര്യ രേഖ വ്യാജമായി നിർമിച്ചതിന് ഓഫിസിനെ പ്രതിനിധീകരിക്കുന്ന വ്യക്തിക്ക് കോടതി മൂന്നു മാസം തടവും, വഞ്ചന നടത്തിയതിന് മൂന്നു മാസം കൂടി തടവും 300 ഒമാൻ റിയാൽ പിഴയും വിധിച്ചു.
ലൈസൻസില്ലാതെ ട്രാവൽ ആൻഡ് ടൂറിസം ഓഫിസ് നടത്തിയതിന് പ്രതിക്ക് 400 ഒമാൻ റിയാൽ പിഴയും, പരസ്യപ്പെടുത്തിയ മാനദണ്ഡങ്ങൾക്കനുസൃതമായി സേവനങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതിന് രണ്ടു മാസം കൂടി തടവും 300 ഒമാൻ റിയാൽ പിഴയും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

