വ്യാജ സന്ദേശം; പ്രവാസികൾ ജാഗ്രത പാലിക്കണം, മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
text_fieldsഇന്ത്യൻ എംബസി സമുഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ്
മസ്‌കത്ത്: വാട്ട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് മസ്‌കത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പ്രവാസികളോട് അഭ്യർഥിച്ചു. എംബസിയുടെ പേരിൽ ഔദ്യോഗിക മുന്നറിയിപ്പാണെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് എംബസി വ്യക്തമാക്കി. നിലവിലെ സംഘർഷ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യമുണ്ടായാൽ ഇന്ത്യൻ പ്രവാസികൾ സ്വീകരിക്കേണ്ട നടപടികളും മറ്റും സംബന്ധിച്ച് വിശദീകരിക്കുന്ന നോട്ടീസാണ് എംബസിയുടേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇത്തരത്തിലുള്ള ഒരു ഔദ്യോഗിക അറിയിപ്പും തങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെന്ന് എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ മറ്റുള്ളവർക്കു കൈമാറുകയോ പങ്കുവെക്കുകയോ ചെയ്യരുത്. വിശ്വാസയോഗ്യമായ വിവരങ്ങളും അറിയിപ്പുകളും ലഭിക്കാൻ എംബസിയുടെ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ മാത്രമേ ആശ്രയിക്കാവൂ എന്നും അധികൃതർ പറഞ്ഞു.ഔദ്യോഗിക അറിയിപ്പുകൾക്കായി എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളായ എക്സ് പ്ലാറ്റ്ഫോമിലെ @Indemb_Muscat, ഫേസ്ബുക്കിലെ ‘India In Oman’, ഇൻസ്റ്റാഗ്രാമിലെ @indemb_muscat എന്നിവ പിന്തുടരണമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

