എസ്.എം.എസിലൂടെ വ്യാജ ജോലി വാഗ്ദാനം; മുന്നറിയിപ്പുമായി ആർ.ഒ.പി
text_fieldsമസ്കത്ത്: യുവാക്കൾക്ക് എസ്.എം.എസ് സന്ദേശത്തിലൂടെ വ്യാജ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറിസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആണ് യുവാക്കളെ ലക്ഷ്യമിട്ടുള്ള പുതിയ തട്ടിപ്പ് രീതി കണ്ടെത്തിയിരിക്കുന്നത്.
ഓൺലൈൻ ബിസിനസുകൾ നടത്താൻ പ്രേരിപ്പിച്ചാണ് സന്ദേശങ്ങൾ അയക്കുന്നത്.
ഇതിനായി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാനും മറ്റും ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം അറിയിപ്പുകളുടെ ആധികാരികതയും ഉറവിടവും പരിശോധിക്കണമെന്നും എന്തെങ്കിലും സംശയങ്ങൾ തോന്നിയാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.

