സമൂഹ മാധ്യമങ്ങളിലെ വ്യാജ പരസ്യം: ജാഗ്രത പാലിക്കണം -ആർ.ഒ.പി
text_fieldsമസ്കത്ത്: സമൂഹ മാധ്യമങ്ങളിലെ വ്യാജ പരസ്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. വ്യാജ കറന്‍സി ട്രേഡിങ്ങും നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് നല്‍കുമെന്നതുള്‍പ്പെടെയുള്ള പ്രലോഭനങ്ങളിൽ വീഴരുതെന്നും ആര്.ഒ.പി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചു. വ്യാജ ലിങ്കുകള്‍ വഴിയുള്ള അപകടങ്ങളെ കുറിച്ച് ബോധവാന്മാരാകണം. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങളോ മറ്റോ ശ്രദ്ധയിൽപെട്ടാൽ വിവരം അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഓൺ ലൈനിലൂടെ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് നിരന്തരം ബോധവത്കരണം നടക്കുമ്പോഴും ദിനേന നിരവധി പേരാണ് ഇത്തരക്കാരുടെ വലയിൽ വീഴുന്നത്. ഒരുകാലത്ത് സമ്മാനങ്ങളും മറ്റും അടിച്ചിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകൾ അരങ്ങേറിയിരുന്നത്. എന്നാൽ, ഇക്കാര്യം പലർക്കും മനസ്സിലായതോടെ പുത്തൻ അടവുകളുമായി ഇത്തരം സംഘങ്ങൾ ഇപ്പോൾ തട്ടിപ്പു നടത്തുന്നത്. സമൂഹ മാധ്യമങ്ങളിലും മറ്റും നടക്കുന്ന ഇത്തരം തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരാകുക എന്നതാണ് ഇത് തടയാനുള്ള ഏറ്റവും വലിയ മാർഗമെന്ന് വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

