Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാക് കുറുബ: പിന്തുണയുമായി പ്രഥമ വനിതയും

text_fields
bookmark_border
ഫാക് കുറുബ: പിന്തുണയുമായി പ്രഥമ വനിതയും
cancel
camera_alt

അസ്സയിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി

Listen to this Article

മസ്കത്ത്: ഫാക് കുറുബ പദ്ധതിക്ക് സാമ്പത്തിക പിന്തുണയുമായി സുല്‍ത്താ‍െൻറ പത്‌നിയും പ്രഥമ വനിതയുമായ അസ്സയിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി. പദ്ധതിക്ക് സാമ്പത്തിക പിന്തുണ നല്‍കാന്‍ അഹദ് ഫൗണ്ടേഷന് അസ്സയിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി നിര്‍ദേശം നല്‍കി. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ. ഒമാന്‍ ലോയേഴ്‌സ് അസോസിയേഷനാണ് ഇതിന് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്.

ഈ മാസത്തി‍െൻറ തുടക്കത്തിൽ പേരുവെളിപ്പെടുത്താത്ത വ്യക്തിയുടെ കാരുണ്യത്തില്‍ 61 പേര്‍ പദ്ധതിയിലൂടെ ജയില്‍ മോചനം നേടിയിരുന്നു. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ഇദ്ദേഹം ഇത്തരത്തില്‍ തടവില്‍ കഴിയുന്നവരുടെ പിഴ തുക അടച്ചുതീര്‍ത്ത് മോചിതരാക്കുന്നത്. ദാഹിറ ഗവര്‍ണറേറ്റ് കോടതിക്ക് മുന്നിലെത്തിയ കേസില്‍ പ്രതികളായിരുന്നവര്‍ക്കാണ് മോചനം ലഭിച്ചത്. ദങ്ക് വിലാത്തില്‍നിന്നുള്ള ഏഴും ഇബ്രിയില്‍നിന്നും 23ഉം യങ്കലില്‍നിന്നുള്ള ഒമ്പതും ബഹ്‌ലയില്‍ നിന്നുള്ള 22ഉം കേസുകളില്‍ ആണ് പ്രതികളെ മോചിതരാക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fak Kuruba: First lady with support
Next Story