Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫാക് കുറുബ 424​...

ഫാക് കുറുബ 424​ പേർകൂടി ജയിൽമോചിതരായി

text_fields
bookmark_border
ഫാക് കുറുബ 424​ പേർകൂടി ജയിൽമോചിതരായി
cancel
Listen to this Article

ആ​കെ മോ​ചി​ത​രാ​യ​വ​രു​ടെ എ​ണ്ണം 817 ആ​യി

മ​സ്ക​ത്ത്​: ഫാ​ക്​ കു​റു​ബ പ​ദ്ധ​തി​യി​ലൂ​​ടെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ 424​ പേ​ർ​കൂ​ടി ജ​യി​ൽ​മോ​ചി​ത​രാ​യി. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ്​ കൂ​ടു​ത​ൽ​പേ​ർ മോ​ചി​ത​രാ​യി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ​നി​ന്ന്​ 160 പേ​രെ​യാ​ണ്​ ​മോ​ചി​പ്പി​ച്ച​ത്. തെ​ക്ക​ൻ ബാ​ത്തി​ന 31, വ​ട​ക്ക​ൻ ബാ​ത്തി​ന 120, ദാ​ഖി​ല​യ 46, ബു​റൈ​മി 67 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ഗ​വ​ർ​ണ​​റേ​റ്റി​ൽ​നി​ന്ന്​ ജ​യ​യി​ൽ​മോ​ചി​ത​രാ​യ​വ​രു​ടെ ക​ണ​ക്കു​ക​ൾ. നേ​ര​ത്തെ 447 ​ആ​ളു​ക​ളെ പ​ദ്ധി​തി​യി​ലൂ​ടെ മോ​ചി​ത​രാ​ക്കി​യി​രി​ക്കു​ന്നു.

ഇ​തോ​ടെ മോ​ചി​ത​രാ​യ​വ​രു​ടെ എ​ണ്ണം 817 ആ​യി. ചെ​റി​യ കു​റ്റ​ങ്ങ​ൾ​ക്ക്​ പി​ഴ അ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ജ​യി​ലി​ല​ക​പ്പെ​ട്ട​വ​രെ മോ​ചി​ത​രാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഫാ​ക് കു​റു​ബ.

ഒ​മാ​ന്‍ ലോ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നാ​ണ്​ ഫാ​ക് കു​റു​ബ പ​ദ്ധ​തി​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പ​ണം സ്വ​രൂ​പി​ച്ചാ​ണ്​ ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രെ മോ​ചി​പ്പി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്ക് സാ​മ്പ​ത്തി​ക പി​ന്തു​ണ​യു​മാ​യി സു​ല്‍ത്താ​ന്‍റെ പ​ത്‌​നി​യും പ്ര​ഥ​മ വ​നി​ത​യു​മാ​യ അ​സ്സ​യി​ദ അ​ഹ​ദ് അ​ബ്ദു​ല്ല ഹ​മ​ദ് അ​ല്‍ ബു​സൈ​ദി, സ​യ്യി​ദ് ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദ്​ എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു.

2012ല്‍ ​ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ ജ​യി​ൽ​മോ​ചി​ത​രാ​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:releasedprisoners releasedReleased in prison
News Summary - Fak Kuruba 424 others released from prison
Next Story