ഫായിസിന് സ്വീകരണം നൽകി
text_fieldsഫായിസ് അഷ്റഫ് അലിക്ക് സാക്കി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സൂറിൽ നൽകിയ സ്വീകരണം
സൂർ: ലണ്ടനിലേക്കുള്ള യാത്രക്കിടെ ഒമാനിലെത്തിയ കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫ് അലിക്ക് മലയാളികൾ സൂറിൽ ഊഷ്മള സ്വീകരണം നൽകി. സൂറിലെ പ്രമുഖ വാണിജ്യ ഗ്രൂപ്പായ സാക്കി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണപരിപാടികളിൽ സാമൂഹിക- സാംസ്‌കാരിക പ്രവർത്തകർ ഒത്തുചേർന്നു.
സ്വീകരണ പരിപാടിയിൽ അബ്ദുല്ല റാഷിദ് അൽ ഹജ്‌രി (ഒമാൻ ടൂറിസം ആൻഡ് ഹെറിറ്റേജ് ഡയറക്ടർ, ശർഖിയ), മുൻ ഡയറക്ടർ സൗദ് ഹമദ് അൽ അൽ അലവി എന്നിവർ മുഖ്യാതിഥികളായി. ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ പ്രസിഡന്റ് ഹസ്ബുല്ല ഹാജി സംസാരിച്ചു. സൈനുദ്ദീൻ കൊടുവള്ളി സ്വാഗതവും സാക്കി ഗ്രൂപ് ഡയറക്ടർ ഡോ. ഉനൈസ് ബാബു നന്ദിയും പറഞ്ഞു. പരിപാടികൾക്ക് സാക്കി ഗ്രൂപ് അംഗങ്ങളായ അബ്ദുൽ നാസർ, അബ്ദുൽ അസീസ്, ഡോ. ജുനൈസ് ബാബു, സഫവാൻ, ഷംനാദ് എന്നിവർ നേതൃത്വം നൽകി.
മസ്കത്ത്: മസ്‌കത്ത് ട്രാവലേഴ്‌സ് വാട്‌സ്ആപ് കൂട്ടായ്മ മസ്‌കത്തില്‍ സ്വീകരണം നല്‍കി. സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മസ്ജിദ് പരിസരത്ത് നടന്ന ചടങ്ങില്‍ എം.ടി.സി.ബി ഗ്രൂപ് അംഗങ്ങളും മസ്‌കത്ത് കെ.എം.സി.സി ഭാരവാഹികളും സംബന്ധിച്ചു.

