Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫൈഹ ഫ്രഷ് ഡിലൈറ്റ്സിന്...

ഫൈഹ ഫ്രഷ് ഡിലൈറ്റ്സിന് ഒ.എം.ടി.ബി അവാർഡ്

text_fields
bookmark_border
ഫൈഹ ഫ്രഷ് ഡിലൈറ്റ്സിന് ഒ.എം.ടി.ബി അവാർഡ്
cancel
camera_alt

അ​പ​ക്സ് മീ​ഡി​യ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഫൈ​ഹ ഫ്ര​ഷ് ഡി​ലൈ​റ്റ്സി​നു​ള്ള ഒ.​എം.​ടി.​ബി പു​ര​സ്കാ​രം കെ.​വി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ജ​ബ്ബാ​ർ, എം.​ഡി അ​ബ്ദു​ൽ വാ​ഹി​ദ്, ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ന്നി​വ​ർ വാ​ണി​ജ്യ-​വ്യ​വ​സാ​യ-​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ ഉ​പ​ദേ​ഷ്ടാ​വ് പ​ങ്ക​ജ് ഖിം​ജി​യി​ൽ​നി​ന്ന് സ്വീ​ക​രി​ക്കു​ന്നു

Listen to this Article

മ​സ്ക​ത്ത്: കെ​വി ഗ്രൂ​പ്പി​ന്റെ ബ്രാ​ൻ​ഡാ​യ ഫൈ​ഹ ഫ്ര​ഷ് ഡി​ലൈ​റ്റ്സ് ജ്യൂ​സ് വി​ഭാ​ഗ​ത്തി​ൽ ഒ​മാ​ന്റെ ഏ​റ്റ​വും വി​ശ്വ​സ്ത ബ്രാ​ൻ​ഡ് (ഒ.​എം.​ടി.​ബി) എ​ന്ന ബ​ഹു​മ​തി നേ​ടി. അ​പ​ക്സ് മീ​ഡി​യ ന​ൽ​കു​ന്ന പു​ര​സ്കാ​രം മ​സ്ക​ത്ത് കെം​പി​ൻ​സ്‌​കി ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി വാ​ണി​ജ്യ-​വ്യ​വ​സാ​യ-​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ ഉ​പ​ദേ​ഷ്ടാ​വ് പ​ങ്ക​ജ് ഖിം​ജി വി​ത​ര​ണം ചെ​യ്തു.

ഉ​പ​ഭോ​ക്തൃ വി​ശ്വാ​സ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ കാ​റ്റ​ഗ​റി​യി​ലെ ഒ​മാ​നി​ലെ മി​ക​ച്ച ബ്രാ​ൻ​ഡു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ.​എം.​ടി.​ബി അ​വാ​ർ​ഡി​ന്റെ ഒ​മ്പ​താ​മ​ത് എ​ഡി​ഷ​നാ​യ ഈ ​വ​ർ​ഷം 53 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 750ല​ധി​കം ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ത്തു. പ​ഞ്ച​സാ​ര ചേ​ർ​ക്കാ​തെ​യും പ്രി​സ​ർ​വേ​റ്റീ​വു​ക​ൾ ഇ​ല്ലാ​തെ​യും ഒ​മാ​നി​ൽ ത​ന്നെ നി​ർ​മി​ക്കു​ന്ന നൂ​റു ശ​ത​മാ​നം ശു​ദ്ധ​മാ​യ ഫ്ര​ഷ് ജ്യൂ​സി​ന്റെ ബ്രാ​ൻ​ഡാ​ണ് ഫൈ​ഹ ഫ്ര​ഷ് ഡി​ലൈ​റ്റ്സ്. ഭ​ക്ഷ്യ​സു​ര​ക്ഷ​ക്കും ഗു​ണ​നി​ല​വാ​ര​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ഫൈ​ഹ ഫ്ര​ഷ് ഡി​ലൈ​റ്റ്സ്, എ​ച്ച്.​എ.​സി.​സി.​പി, ഐ.​എ​സ്.​ഒ 22000 സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ, കെ​വി ഗ്രൂ​പ്പ് മാ​നേ​ജ്മെ​ന്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ജ​ബ്ബാ​ർ, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ വാ​ഹി​ദ്, ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ല​ത്തീ​ഫ്, എ​ന്നി​വ​രും മ​റ്റു മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardsOman Newsgulf news malayalam
News Summary - Faiha Fresh Delights wins OMTB award
Next Story