Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫഹാഹീലിൽ പരിശോധന​: 68...

ഫഹാഹീലിൽ പരിശോധന​: 68 പേരെ അറസ്റ്റു ചെയ്തു

text_fields
bookmark_border
ഫഹാഹീലിൽ പരിശോധന​: 68 പേരെ അറസ്റ്റു ചെയ്തു
cancel

കുവൈത്ത് സിറ്റി: ഫഹാഹീലിലെ വ്യാവസായിക മേഖലയിലും വാണിജ്യ കേന്ദ്രങ്ങളിലും ശക്തമായ പരിശോധന. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 68 പേരെയും പിടികിട്ടാപ്പുള്ളികളായ ആറുപേരെയും പരിശോധനക്കിടെ അറസ്റ്റു ചെയ്തു.

ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും സംയുക്തമായാണ് നടപടികൾ സ്വീകരിച്ചത്.

ആർട്ടിക്കിൾ 18 ലംഘിച്ച 36 പേരെയും, ആർട്ടിക്കിൾ 20 ലംഘിച്ച 30 പേരെയും, ആർട്ടിക്കിൾ 20 പ്രകാരം പിടികിട്ടാപ്പുള്ളികളായ ആറുപേരെയും, ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 22 എന്നിവ ലംഘിച്ച ഓരോരുത്തരെയും വീതം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എല്ലാവർക്കുമെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതിനുള്ള നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചു.

മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്തതിന് ജഹ്‌റ ഗവർണറേറ്റിലെ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങൾ പൂട്ടുകയും 40 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:securityinspectionKuwait
News Summary - Fahahheel Inspection: 68 Arrested
Next Story