Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫാക്​ടറി...

ഫാക്​ടറി തൊഴിലാളികൾക്കായി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

text_fields
bookmark_border
ഫാക്​ടറി തൊഴിലാളികൾക്കായി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യത്തെ കമ്പനി തൊഴിലാളികൾക്കുള്ള മാർഗ നിർദേശങ്ങൾ വ്യവസ ായ-വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ചു. സുരക്ഷാ നടപടി ക്രമങ്ങൾ അവസാനിക്കുന്നത്​ വരെ ജീവനക്കാർ ഫാക്​ടറി പരിസരത്ത്​ താമസിക്കണം. കമ്പനി അഡ്​മിനിസ്​ട്രേറ്റീവ്​ ജീവനക്കാർ, അക്കൗണ്ടൻറുമാർ എന്നിവരുടെ ജോലികൾ വർക്ക്​ ഫ്രം ഹോം രീതിയിലേക്ക്​ മാറ്റണം. ഇവരുടെ ഒാഫീസുകൾ മറ്റ്​ ജീവനക്കാർക്കുള്ള ക്വാർ​േട്ടഴ്​സുകളാക്കി മാറ്റുകയാണ്​ വേണ്ടത്​. കമ്പനിയിലെ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതി​​െൻറ ഭാഗമായി അവരുടെ പേരും ഫോൺ നമ്പറും അധികൃതർക്ക്​ കൈമാറണം. വ്യവസായ ​സ്​ഥാപനങ്ങളിലേക്ക്​ വരുന്ന ട്രക്കുകളിലെ ഡ്രൈവർമാരുടെ പേരും നമ്പറും ശേഖരിക്കണം. ഡ്രൈവർമാർ മാസ്​ക്​, കൈയുറകൾ അടക്കം സംരക്ഷിത വസ്​ത്രങ്ങൾ ധരിച്ചിരിക്കണം. വ്യവസായ മേഖലയിലോ ഫ്രീസോണിലേ കയറുന്ന ട്രക്കുകളിലെ ഡ്രൈവർമാർ പുറത്തിറങ്ങരുത്​.


സാധനങ്ങൾ കയറ്റിറക്കുന്നതിന്​ പ്രത്യേകം ആളുകളെ നിയോഗിക്കണം. ഇവർ സംരക്ഷിത ഉപകരണങ്ങൾ ധരിച്ചിരിക്കണം. പ്രൊഡക്ഷൻ ലൈനിലുള്ളവരെ വിവിധ സംഘങ്ങളായി തിരിക്കുക. അവരെ തിരിച്ചറിയാൻ പ്രത്യേക നിറങ്ങളോ അടയാളങ്ങ​േളാ നൽകുക. വിവിധ ടീമുകൾ തമ്മിൽ കൂടികലരാൻ അനുവദിക്കരുത്​. ജോലി കഴിയുന്നവർ അവർക്കായി നിശ്​ചയിച്ചിരിക്കുന്ന മുറികളിലേക്ക്​ പോകണം. ജീവനക്കാർക്കെല്ലാം സാനിറ്ററി ഉപകരണങ്ങൾ നൽകണം. ജോലി കഴിയുന്നവർ തങ്ങളുടെ ഉപകരണങ്ങൾ വൃത്തിയാക്കി വെക്കണം. മെഡിക്കൽ അടിയന്തിര ആവശ്യങ്ങൾക്ക്​ അല്ലാതെ ജീവനക്കാർ കമ്പനി വളപ്പിന്​ പുറത്തുപോകരുത്​. പോഷകാഹാരവും മെഡിക്കൽ സംവിധാനങ്ങളും കമ്പനിക്കുള്ളിൽ ഒരുക്കണം. ഇൗ ഉത്തരവിൽ നിന്ന്​ ഒഴിവായിട്ടുള്ള കമ്പനികൾ ഫാക്​ടറി വളപ്പിൽ പ്രവേശിക്കാവുന്ന ജീവനക്കാരുടെയും പട്ടിക സൂക്ഷിക്കണം. ഇവർക്ക്​ സ്​പെഷ്യൽ പെർമിറ്റ്​ നൽകുകയും വേണം. അംഗീകൃത തൊഴിലാളികൾ അല്ലാത്തവർ അകത്ത്​ കടക്കുന്നില്ലെന്ന്​ ഉറപ്പുവരുത്തുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsfactory labours
News Summary - factory labours-oman-gulf news
Next Story