നേതൃപഠന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസുഹാര്‍ കെ.എം.സി.സി പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച നേതൃപഠന ക്യാമ്പിൽനിന്ന്
സുഹാര്‍: സുഹാര്‍ കെ.എം.സി.സി പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്കായി നേതൃപഠന ക്യാമ്പ് സംഘടിപ്പിച്ചു. സയ്യിദ് ശംസുദ്ധീന്‍ ഫൈസി പ്രാർഥന നിര്‍വഹിച്ചു. മസ്കത്ത് കെ.എം.സി.സി സെക്രട്ടറി ഹുസൈന് വയനാട് ഉദ്ഘാടനം ചെയ്തു. ബാവഹാജി അല്‍ ജസീറ അധ്യക്ഷത വഹിച്ചു. മബേല കെ.എം.സി.സി നേതാവ് അഷ്റഫ് പൊയിക്കര നേതൃപഠന ക്ലാസിന് നേതൃത്വം നല്കി. പി.ടി.പി ഹാരിസ്, എം.ടി. അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അഷ്റഫ് പൊയിക്കരക്കുള്ള സുഹാര്‍ കെ.എം.സി.സിയുടെ ഉപഹാരം പ്രസിഡന്റ് ബാവ ഹാജി കൈമാറി. റയീസ് ഇരിക്കൂര്‍ സ്വാഗതവും മുസ്തഫ മുഴപ്പിലങ്ങാട് നന്ദിയും പറഞ്ഞു. പ്രവര്‍ത്തകര്‍ക്കായി സൗഹൃദ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. പരിപാടികള്‍ക്ക് ഷബീറലി, അഷ്റഫ് മലപ്പുറം, മുഹമ്മദലി വെളിയങ്കോട്, സത്താര്‍ നടുവില്‍, മുഹമ്മദലി പൊന്നാനി, സുനീര്‍, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ നേതൃത്വം നല്കി.

