Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിൽ തീരദേശ, മരുഭൂമി മേഖലകളിൽ കടുത്ത ചൂടിന് സാധ്യത
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ വരും ദിവസങ്ങളിലും കടുത്ത വേനൽച്ചൂട് തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സി.എ.എ) കീഴിലുള്ള നാഷണൽ മൾട്ടി-ഹസാർഡ് ഏർലി വാണിംഗ് സെന്റർ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച പുലർച്ചെ മസ്കത്ത് ഗവർണറേറ്റ് സ്റ്റേഷനിൽ 41 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും താപനില ഗണ്യമായി ഉയരുമെന്നും പരമാവധി ചൂട് 45 ഡിഗ്രി സെൽഷ്യസിനും മുകളിലേക്കെത്താൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കാനും ആവശ്യത്തിന് മുൻകരുതലുകൾ സ്വീകരിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

