Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാ​ത്തി​ന...

ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ​യി​ൽ ട്ര​ക്കു​ക​ളു​ടെ  അ​മി​ത​ഭാ​രം ക​ണ്ടെ​ത്താ​ൻ സംവിധാനം വരുന്നു 

text_fields
bookmark_border
ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ​യി​ൽ ട്ര​ക്കു​ക​ളു​ടെ  അ​മി​ത​ഭാ​രം ക​ണ്ടെ​ത്താ​ൻ സംവിധാനം വരുന്നു 
cancel

മ​സ്​​ക​ത്ത്​: അ​മി​ത​ഭാ​രം ക​യ​റ്റി​യ ട്ര​ക്കു​ക​ൾ ക​ണ്ടെ​ത്താ​ൻ ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ​യി​ൽ സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്ന്​ ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​റു​ ട്ര​ക്ക്​ വെ​യി​ങ്​ സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ ബ​ർ​ക്ക മു​ത​ൽ ഷി​നാ​സ്​ വ​രെ റോ​ഡി​​​െൻറ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി സ്​​ഥാ​പി​ക്കു​ക. അ​മി​ത​ഭാ​രം ക​യ​റ്റി​യ ട്ര​ക്കു​ക​ളു​ടെ സ​ഞ്ചാ​രം ​േറാ​ഡ്​  കേ​ടു​വ​രു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി. അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ വേ​ണ്ടി​വ​രു​ന്ന ചെ​ല​വ്​ കു​റ​ക്കു​ക​യാ​ണ്​​ ല​ക്ഷ്യം. ട്ര​ക്ക്​ വെ​യി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ സ്​​ഥാ​പി​ക്കാ​ൻ  ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തെ മൊ​ത്തം റോ​ഡ്​ നെ​റ്റ്​​വ​ർ​ക്കു​ക​ളി​ലും സ​മാ​ന സം​വി​ധാ​നം ആ​ലോ​ച​ന​യി​ലു​ണ്ട്. 
റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി ചേ​ർ​ന്ന്​ മൊ​ബൈ​ൽ ട്ര​ക്ക്​ വെ​യി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ സ്​​ഥാ​പി​ക്കു​ന്ന കാ​ര്യ​മാ​ണ്​​ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​മാ​​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റോ​ഡ്​​നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ ക​ഴി​ഞ്ഞ മേ​യ്​ ഏ​ഴി​നാ​ണ്​ പൂ​ർ​ണ​മാ​യി ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ത്ത​ത്. മ​സ്​​ക​ത്ത്​ എ​ക്​​സ്​​പ്ര​സ്​​വേ അ​വ​സാ​നി​ക്കു​ന്ന ഹ​ൽ​ബാ​നി​ൽ​നി​ന്ന്​ തു​ട​ങ്ങി ഷി​നാ​സ്​ വി​ലാ​യ​ത്തി​ലെ ഖ​ത്​​മ​ത്ത്​ മ​ലാ​ഹ വ​രെ നീ​ളു​ന്ന​താ​ണ്​ ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ. പ്ര​ധാ​ന​ഹൈ​വേ പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത സ​ജ്ജ​മാ​യെ​ങ്കി​ലും ഉ​പ​റോ​ഡു​ക​ളു​ടെ​യ​ട​ക്കം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsexpress way truck passing control
News Summary - express way truck passing control-oman-gulf news
Next Story