എക്സ്പ്രസ് ഒാഫർ സെയിൽ: ബുക് ചെയ്യാൻ ശ്രമിച്ചർക്ക് നിരാശ
text_fieldsമത്ര: എയർഇന്ത്യ എക്സ്പ്രസിെൻറ ഒാഫ് സീസൺ നിരക്കിളവിൽ ടിക്കറ്റ് ബുക് ചെയ്യാൻ ശ്രമ ിച്ചവർക്ക് നിരാശ. ആവശ്യത്തിന് സീറ്റില്ലാത്ത തരത്തിലാണ് ബുക്കിങ് കാണിക്കുന്നത്. േമയ്, ജൂണ്‍ മാസങ്ങളില്‍ കുടുംബസഹിതം നാട്ടില്പോകാൻ ബുക്കിങ്ങിനായി ചെന്നപ്പോൾ ഒറ്റപ്പെട്ട ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രമാണ് ഒഴിവ് കാണിക്കുന്നത്. അഞ്ചും ആറും അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് പലതവണ ശ്രമിച്ചിട്ടും ടിക്കറ്റ് കിട്ടിയില്ലെന്ന് ബുക്കിങ്ങിന് ശ്രമിച്ച പലരും പറഞ്ഞു. അതേസമയം, പരസ്യ കോലാഹലങ്ങളില്ലാതെതന്നെ സമാന നിരക്കില്‍ മറ്റു ചില എയർലൈന്സുകളില് ടിക്കറ്റുകള്‍ ലഭ്യമാണുതാനും.
ചെറിയ പെരുന്നാളിനോടടുത്ത സമയങ്ങളിലും സ്കൂൾ വേനലവധിക്ക് അടക്കുന്ന സമയങ്ങളിലുമെല്ലാം ഉയർന്നനിരക്കാണ് കാണിക്കുന്നത്. ഫെബ്രുവരി പത്തുവരെ ബുക് ചെയ്യുന്ന ടിക്കറ്റുകൾക്ക് നിരക്കിളവ് ഉണ്ടായിരിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരുന്നത്. മസ്കത്തിൽനിന്ന് 35 റിയാലിലും സലാലയിൽനിന്ന് 55 റിയാലിലുമാണ് ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നതെന്ന് എയർ ഇന്ത്യയുടെ പരസ്യത്തിൽ പറയുന്നു. നികുതി ഉൾപ്പെടെയുള്ള നിരക്കാണിത്. എന്നാൽ ട്രാൻസാക്ഷൻ ഫീസ് പ്രത്യേകം നൽകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
